
റിയാദ്: ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന മലയാളി ഹജ്ജ് തീർത്ഥാടക മരിച്ചു. തൃശൂരിൽ നിന്നും സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ കൊടുങ്ങല്ലൂർ അറകുളം വടക്ക് സ്വദേശി പുതുവീട്ടിൽ ഹബീബിന്റെ ഭാര്യ സാജിത (52) മിനായിലെ ആശുപത്രിയിലാണ് മരിച്ചത്. ശ്വാസ തടസ്സം ഉണ്ടായിരുന്ന ഇവർ ആംബുലൻസിൽ മെഡിക്കൽ സഹായത്തോടെയായിരുന്നു കഴിഞ്ഞ ദിവസം ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തില്‍ പങ്കെടുക്കാൻ എത്തിയിരുന്നത്. മിന അൽ ജസർ ആശുപത്രിയിലാണ് മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മക്കയിൽ ഖബറടക്കും. ഇബ്രാഹിമാണ് പിതാവ്. മാതാവ് നബീസ ഇബ്രാഹിം.
Read also: ദീര്‍ഘകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മലയാളി സാമൂഹിക പ്രവർത്തകന്‍ മരിച്ചു
ഹജ്ജിനെത്തിയ മലയാളി തീർത്ഥാടകൻ മക്കയിൽ മരിച്ചു
റിയാദ്: മലയാളി തീർത്ഥാടകൻ മക്കയിൽ മരിച്ചു. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴിയെത്തിയ തീർത്ഥാടകൻ മൂവാറ്റുപുഴ സ്വദേശി സഈദ് മൊയ്തീൻ (63) ആണ് മരിച്ചത്. ഈമാസം 14 നാണ് കൊച്ചിയിൽ നിന്നും ഇന്ത്യൻ ഹജ്ജ് കമ്മറ്റി വഴിയാണ് അദ്ദേഹം സൗദി അറേബ്യയില്‍ എത്തിയത്. സഹോദരിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അസീസിയയിലെ കേന്ദ്രത്തിലാണ് താമസിച്ചിരുന്നത്.
രണ്ടു ദിവസം മുമ്പേ ശ്വാസതടസം നേരിട്ടതിനെ തുടർന്ന് മക്കയിലെ കിങ് ഫൈസൽ ആശുപത്രിയിിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരികയായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ശനിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മക്കയിൽ തന്നെ മൃതദേഹം ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ - ഫാത്തിമ, മക്കൾ - ഇല്യാസ്, യൂനുസ്, നിസ. മരുമക്കൾ - റജീന, നാജി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ