
റിയാദ്: ഉംറ നിർവഹിക്കാനെത്തിയ പാലക്കാട് സ്വദേശിനി മക്കയിൽ നിര്യാതനായി. ആലത്തൂർ സ്വദേശിനി ആമിന (77) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് മക്ക കിങ് ഫൈസൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. അതിനിടയിൽ രോഗം മൂർച്ഛിക്കുകയും തിങ്കളാഴ്ച പുലർച്ചെ മരിക്കുകയുമായിരുന്നു.
ഭർത്താവ് മുസ്തഫ ഹാജി, മക്കളായ ഫസീല, റൈഹാന, മരുമക്കൾ ഇബ്രാഹിം, യഅക്കൂബ്, പേര മകൻ ജുമാൻ എന്നിവരുടെ കൂടെ സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. വിവരമറിഞ്ഞ് മകൻ സലീമും ഭാര്യ റഹ്മത്തും നാട്ടിൽ നിന്നും മക്കയിലെത്തി. മറ്റൊരു മകൾ - റാഷിദ, മരുമകൻ - റഫീഖ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam