സൗദി അറേബ്യയില്‍ ശക്തമായ മഴ തുടരുന്നു; റിയാദിലും വിദ്യാലയങ്ങൾക്ക് ഇന്ന് അവധി

Published : Jan 03, 2023, 10:43 AM IST
സൗദി അറേബ്യയില്‍ ശക്തമായ മഴ തുടരുന്നു; റിയാദിലും വിദ്യാലയങ്ങൾക്ക് ഇന്ന് അവധി

Synopsis

സൗദി അറബ്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ കനത്തതിനാൽ ജിദ്ദ, മക്ക, റാബിഖ്, ഖുലൈസ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചു.

റിയാദ്: മഴ ശക്തമായി തുടരുന്നതിനാൽ സൗദി തലസ്ഥാനമായ റിയാദിലും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. റിയാദ് നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചത്. എന്നാൽ ഓൺലൈനിലൂടെ ക്ലാസ് നടക്കും. സ്കൂളുകളും യൂനിവേഴ്സിറ്റികളും പ്രവർത്തിക്കില്ല. 

സൗദി അറബ്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ കനത്തതിനാൽ ജിദ്ദ, മക്ക, റാബിഖ്, ഖുലൈസ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചു. അവിടങ്ങളിലും ഓൺലെൻ സംവിധാനത്തിൽ ക്ലാസുകൾ നടക്കും. റിയാദ് നഗരത്തിൽ തിങ്കളാഴ്ച രാവിലെ തുടങ്ങിയ ഇനിയും തോർന്നിട്ടില്ല. രാത്രി വൈകിയും മഴ തുടരുകയാണ്.

Read also: പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികൾക്കുൾപ്പെടെ 27 പേർക്ക് പുരസ്കാരം

കഴിഞ്ഞ ദിവസങ്ങളില്‍ ജിദ്ദ മേഖലയിലായിരുന്നു ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ജിദ്ദ നഗരത്തിലെ അടിപ്പാതകൾ അടച്ചു. ഞായറാഴ്ച വൈകുന്നേരമാണ് ശക്തമായ ഇടിയോടും മിന്നലോടും കൂടിയ മഴയുണ്ടായത്. വ്യാഴാഴ്ച നഗരത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന ജോലികൾ പൂർത്തിയായി വരികയായിരുന്നു. അതിനിടയിലാണ് വീണ്ടും മഴ കനത്തത്. 

ഞായറാഴ്ച രണ്ട് മണിക്കൂറിലധികം ഇടിയോട് കൂടിയ മഴ നീണ്ടു. ഇടവിട്ട് തിമർത്തു ചെയ്ത മഴയെ തുടർന്ന് നഗരത്തിലെ പല റോഡുകളിലും വെള്ളം നിറഞ്ഞു കവിഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഗതാഗതം തടസ്സപ്പെട്ടു. നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. വെള്ളം കയറിയതിനാൽ പല റോഡുകളും തുരങ്കങ്ങളും പൊലീസ് അടച്ചു. ചില ഡിസ്ട്രിക്റ്റുകളിലെ താമസക്കാർക്ക് സിവിൽ ഡിഫൻസ് വേണ്ട മുൻകരുതലെടുക്കാൻ മുന്നറിയിപ്പ് സന്ദേശം അയച്ചു. 

Read also: അവധിയിൽ നാട്ടിൽ കഴിയുന്ന പ്രവാസികളുടെ ഇഖാമ, റീഎൻട്രി പുതുക്കൽ ഫീസ് ഇരട്ടിയാകും

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ ഡിസംബർ സ്വപ്നങ്ങൾ: ജീവിതം മാറും; MEGA7 തരും 40 മില്യൺ ഡോളർ
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്