അവധി ആഘോഷിക്കാൻ ഒരു മാസം മുമ്പ് ദുബൈയിലെത്തിയ മലയാളി യുവതി മരിച്ചു

Published : Apr 16, 2022, 10:25 PM IST
അവധി ആഘോഷിക്കാൻ ഒരു മാസം മുമ്പ് ദുബൈയിലെത്തിയ മലയാളി യുവതി മരിച്ചു

Synopsis

കഴിഞ്ഞ ദിവസം രാവിലെ ജബൽ അലി ഡിസ്‍കവറി ഗാർഡനിലെ ഫ്ലാറ്റിൽ വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്. ഉടൻ  ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ദുബൈ:  അവധി ആഘോഷിക്കാൻ ഒരു മാസം മുമ്പ് ദുബൈയിലെത്തിയ മലയാളി യുവതി ഹൃദയാഘാതം മൂലം അന്തരിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ മണമ്പൂർ നീറുവിള തൊട്ടികല്ലിൽ സ്വദേശി അഭിലാഷ് ശ്രീകണ്ഠന്റെ ഭാര്യ പ്രിജി (38) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് പ്രിജിയും മക്കളും സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ ജബൽ അലി ഡിസ്‍കവറി ഗാർഡനിലെ ഫ്ലാറ്റിൽ വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്. ഉടൻ  ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാർച്ച് 15നായിരുന്നു രണ്ട് മക്കളോടൊപ്പം പ്രിജി നാട്ടിൽ നിന്ന് ഭർത്താവിന് അരികിലെത്തിയത്. വലിയവിള കൊടുവഴനൂർ പുളിമാത്ത് സ്വദേശി ശങ്കരൻ–ഗീത ദമ്പതികളുടെ മകളാണ്. നടപടികൾ പൂർത്തിയായാൽ  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മണമ്പൂർ പ്രവാസി കൂട്ടായ്‍മയുടെ ഭാരവാഹിയാണ് അഭിലാഷ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ