കൊടും ചൂടിൽ നടന്നുപോകുന്നതിനിടെ കുഴഞ്ഞു വീണു; ചികിത്സയിലിരിക്കെ പ്രവാസി മലയാളി യുവാവ് മരിച്ചു

Published : Jun 28, 2025, 01:35 PM IST
malayali died in kuwait

Synopsis

കൊടും ചൂടിൽ നടന്നുപോകുന്നതിനിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. 

കുവൈത്ത് സിറ്റി: കുവൈത്തിൽ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു. ചർച്ച്‌ ഓഫ്‌ ഗോഡ്‌ അഹ്മദി ദൈവസഭാംഗങ്ങളായ പരേതനായ ബ്രദർ ഭാനുദാസിന്‍റെയും സിസ്റ്റർ തുളസി ഭാനുദാസിന്‍റെയും മകൻ പ്രിത്വി ഭാനുദാസ്‌ (18 ) ആണ് മരണപ്പെട്ടത്.

അദാൻ ഹോസ്പിറ്റിലിൽ ചികിത്സയിലിരിക്കെയാണ് മരണം. കൊടും ചൂടിൽ നടന്നുപോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൂര്യാഘാതമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറയുന്നു, മെഡിക്കൽ റിപ്പോർട്ട് ലഭിച്ചിട്ടില്ല. കുവൈത്തിലുള്ള പൂർണ്ണിമ, തമ്പുരു സഹോദരങ്ങളാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യയിലേക്ക് അമേരിക്ക വിന്യസിക്കുന്നത് ആയിരക്കണക്കിന് സൈനികരെയെന്ന് റിപ്പോ‍ർട്ട്
സൗദിയിൽ പെരുന്നാൾ തലേന്ന്​ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു