
കൊച്ചി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ്(LuLu Group) ചെയര്‍മാനുമായ എം എ യൂസഫലിക്ക്(M A Yusuff Ali) പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി(Mammootty). 'എന്റെ സഹോദരനും എക്കാലവും പ്രചോദനവുമായ യൂസഫലിക്ക് ഏറ്റവും മനോഹരമായ പിറന്നാള്‍ ആശംസിക്കുന്നു. കൂടുതല്‍ ഉയരങ്ങളിലേക്ക് യാത്ര ചെയ്യാനും ആരോഗ്യത്തോടെയും എല്ലാ അനുഗ്രഹങ്ങളോടെയും തുടര്‍ന്ന് ജീവിക്കാന്‍ കഴിയട്ടെ'- മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. യൂസഫലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് മമ്മൂട്ടി ആശംസകള്‍ അറിയിച്ചത്.
ഫോർബ്സ് പട്ടിക: ഇന്ത്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനി; പട്ടികയിൽ ആറ് മലയാളികൾ
എം.എ. യൂസഫലിക്ക് ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി
മോഹന്‍ലാലും യൂസഫലിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു. താൻ കണ്ടിട്ടുള്ളതിൽ വച്ച് ദയയുള്ള, എളിമയുള്ള, പ്രചോദനം നൽകുന്ന വ്യക്തികളിൽ ഒരാളാണ് യൂസഫലിയെന്ന് മോഹൻലാൽ കുറിച്ചു. 'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയയുള്ള, എളിമയുള്ള, പ്രചോദനം നൽകുന്ന വ്യക്തികളിൽ ഒരാൾക്ക്.നിങ്ങൾക്ക് എല്ലായ്പ്പോഴും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു. ജന്മദിനാശംസകൾ യൂസഫ് അലി ഇക്ക... ദൈവം അനുഗ്രഹിക്കട്ടെ', എന്നാണ് മോഹൻലാൽ കുറിച്ചത്.
ഈ വര്‍ഷം ഫോബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ ആറ് മലയാളികളില്‍ ഒരാളാണ് യൂസഫലി. മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മുത്തൂറ്റും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫ് അലിയുമാണ് പട്ടികയില്‍ ഇടം നേടിയ മലയാളികളില്‍ മുമ്പിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ