
ദോഹ: ഖത്തറിലെ ദോഹ കോര്‍ണിഷില്‍ നിന്ന് കറന്‍സി വലിച്ചെറിഞ്ഞ യുവാവ് അറസ്റ്റിലായി. ഖത്തര്‍ കറന്‍സി വലിച്ചെറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
അറബ് വേഷം ധരിച്ചയാളാണ് കറന്‍സി എറിയുന്നതായി വീഡിയോയില്‍ വ്യക്തമാവുന്നത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. താഴെ നിരവധിപ്പേര്‍ കറന്‍സി കരസ്ഥമാക്കാനായി നില്‍ക്കുന്നതും കാണാം. അറസ്റ്റിലായ യുവാവിനെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
Read also: റിയാദിലെ അൽ യാസ്മിൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ആശ ചെറിയാൻ നിര്യാതയായി
പ്രവാസി മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി
റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി യുവാവിനെ രണ്ട് മാസമായി കാണാനില്ലെന്ന് പരാതി. റിയാദിലെ ഒരു റസ്റ്റോറൻറിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് വടകര പുതുപ്പണം സ്വദേശി ആഷിയാനയിൽ മുഹമ്മദ് റോഷൻ മലയിലിനെയാണ് (25) കാണാനില്ലെന്ന് കാണിച്ച് നാട്ടിൽനിന്ന് കുടുംബം ഇന്ത്യൻ എംബസിക്ക് പരാതി നൽകിയത്. അന്വേഷണത്തിന് സഹായം ആവശ്യപ്പെട്ട് എംബസി അധികൃതർ സൗദി വിദേശകാര്യ മന്ത്രാലയത്തിന് പരാതി കൈമാറിയിട്ടുണ്ട്.
2020 മാർച്ചിൽ റിയാദിലെത്തിയ യുവാവ് കഴിഞ്ഞ മൂന്ന് വർഷമായി സുലൈയിലുള്ള ഒരു മലയാളി റസ്റ്റോറൻറിലാണ് ജോലി ചെയ്തിരുന്നത്. ഫെബ്രുവരി 20 മുതലാണ് കാണാതായത്. ഫെബ്രുവരി 17-നാണ് അവസാനമായി നാട്ടിലേക്ക് വിളിച്ചത്. കാണാതായതിന് ശേഷം മൊബൈൽ സിം പ്രവർത്തന രഹിതമാണ്. സമൂഹ മാധ്യമ അകൗണ്ടുകളും ഓപ്പൺ ചെയ്തിട്ടില്ല. യുവാവിനെ കുറിച്ച് അന്വേഷണം നടത്തുകയാണ് എന്നാണ് ഹോട്ടൽ നടത്തിപ്പുകാർ കുടുംബത്തെ അറിയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ