സിക്ക് ലീവ് രേഖകളില്‍ കൃത്രിമം കാണിച്ചു; കുവൈത്തില്‍ ഒരാള്‍ അറസ്റ്റില്‍

Published : May 28, 2024, 01:56 PM IST
സിക്ക് ലീവ് രേഖകളില്‍ കൃത്രിമം കാണിച്ചു; കുവൈത്തില്‍ ഒരാള്‍ അറസ്റ്റില്‍

Synopsis

വിദേശത്തുള്ള രണ്ട് വ്യക്തികളുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് സിക്ക് ലീവ് രേഖകൾ വ്യാജമായി ഉണ്ടാക്കിയതിനാണ് ഇയാളെ പിടികൂടിയത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ സിക്ക് ലീവുമായി ബന്ധപ്പെട്ട രേഖകള്‍ വ്യാജമായി നിര്‍മ്മിച്ച  കേസിൽ ഒരാൾ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്‌ടർ, കള്ളപ്പണവും വ്യാജ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള ഡിപ്പാർട്ട്മെന്‍റ്, ആരോഗ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് നടത്തിയ നീക്കത്തിലാണ് അറസ്റ്റ്. 

വിദേശത്തുള്ള രണ്ട് വ്യക്തികളുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് സിക്ക് ലീവ് രേഖകൾ വ്യാജമായി ഉണ്ടാക്കിയതിനാണ് ഇയാളെ പിടികൂടിയത്. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ഇയാളെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി. 

Read Also -  യുഎഇയിൽ മരിച്ച മലയാളി യുവതി സോഷ്യല്‍ മീഡിയ താരം; ടിക്ക് ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും സജീവം

അതേസമയം കുവൈത്തില്‍ കഴിഞ്ഞ ദിവസം വന്‍ ലഹരിമരുന്ന് കടത്ത് പരാജയപ്പെടുത്തിയിരുന്നു. കടല്‍ മര്‍ഗം രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 100 കിലോഗ്രാ ഹാഷിഷ് ആണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ പിടിച്ചെടുത്തത്.

വിപണിയില്‍ വന്‍ തുക വില വരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്. രാജ്യത്തിന് അകത്ത് വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ലഹരിമരുന്ന് കടത്തിയത്. ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട ഒരു സ്വദേശി പൗരനെ അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കടത്ത് തടയുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് നടപടി. 

കര്‍ശന പരിശോധന തുടരുന്നു; നിയമലംഘകരായ 17,030 പ്രവാസികള്‍ അറസ്റ്റില്‍ 

റിയാദ്: വിവിധ നിയമലംഘനങ്ങൾ നടത്തി സൗദിയിൽ​ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു. താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ  17,030 വിദേശികളെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. താമസ നിയമം ലംഘനത്തിന്​ 10,662 പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന്​   4,147  പേരും തൊഴിൽ നിയമലംഘനങ്ങൾക്ക്​ 2,221 പേരുമാണ്​ പിടിയിലായത്​.

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്​റ്റിലായ 1,119 പേരിൽ  71 ശതമാനം യമനികളും 27 ശതമാനം എത്യോപ്യക്കാരും രണ്ട് ​ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച  65 പേരെ പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും 17 പേരെ കസ്​റ്റഡിയിലെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ