ഉദ്യോഗസ്ഥർക്ക് രഹസ്യ വിവരം, മന്ത്രവാദവും ആഭിചാരവും ഭാവി പ്രവചനവും, ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുത്തയാൾ പിടിയിൽ

Published : Jul 17, 2025, 02:32 PM IST
man arrested in kuwait

Synopsis

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്മെന്‍റിന് കീഴിലുള്ള കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ കുറ്റകൃത്യ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കുവൈത്ത് സിറ്റി: മന്ത്രവാദം, ആഭിചാരം, ഭാവി പ്രവചിക്കൽ എന്നിവയിലൂടെ പണം തട്ടിയെടുത്ത ഒരാളെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ തട്ടിപ്പും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ അറസ്റ്റ്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്മെന്‍റിന് കീഴിലുള്ള കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ കുറ്റകൃത്യ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മന്ത്രവാദത്തിലൂടെയും ആഭിചാരത്തിലൂടെയും ഭാവി പ്രവചിക്കാനും കുടുംബപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ പരിഹരിക്കാനും കഴിയുമെന്ന് വിശ്വസിപ്പിച്ച് പൗരന്മാരെയും താമസക്കാരെയും കബളിപ്പിച്ച് വലിയ തുകകൾ കൈപ്പറ്റുന്ന ഒരാളെക്കുറിച്ചായിരുന്നു വിവരം. വിവരത്തിന്‍റെ കൃത്യത ഉറപ്പുവരുത്തിയ ശേഷം ആവശ്യമായ നിയമപരമായ അനുമതി നേടുകയും, കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കെണിയിൽ പ്രതിയെ കൈയോടെ പിടികൂടുകയുമായിരുന്നു. മന്ത്രവാദത്തിന് ഉപയോഗിക്കുന്ന പുസ്തകങ്ങൾ, ഏലസ്സുകൾ, തിരിച്ചറിയപ്പെടാത്ത വസ്തുക്കളും ദ്രാവകങ്ങളും, പണം ശേഖരിക്കുന്നതിനുള്ള പെട്ടി, മന്ത്രവാദ ചടങ്ങുകൾക്കായി തയ്യാറാക്കിയ വസ്ത്രങ്ങൾ എന്നിവയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ