
ചെന്നൈ: ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോകുന്നതിനായി ചെന്നൈ വിമാനത്താവളത്തില്‍ കാത്തിരുന്ന 73കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശിവരാമന്‍ എന്നയാളാണ് ചെന്നൈ എയര്‍പോര്‍ട്ടില്‍ വിമാനം കാത്തിരിക്കെ മരണപ്പെട്ടത്.
ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. മക്കളെ സന്ദര്‍ശിക്കുന്നതിനായി ഭാര്യക്കൊപ്പം ജര്‍മ്മനിയിലേക്ക് യാത്ര പുറപ്പെടാനായി തിങ്കളാഴ്ച അര്‍ധരാത്രി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു കോടമ്പാക്കം സ്വദേശിയായ ശിവരാമന്‍. ബാഗേജ് പരിശോധനയും ഇമിഗ്രേഷന്‍ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം വിമാനത്തില്‍ കയറാന്‍ കാത്തിരിക്കുകയായിരുന്നു.
Read Also - മൃതദേഹം നാട്ടിലേക്ക് അയയ്ക്കില്ല; യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയയായ ഷഹ്സാദി ഖാന്‍റെ സംസ്കാരം ഇന്ന്
പെട്ടെന്നാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ഭാര്യ എയര്‍പോര്‍ട്ട് ജീവനക്കാരെ വിവരം അറിയിച്ചു. പൊലീസിലും സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഉടന്‍ തന്നെ മെഡിക്കല്‍ സംഘം എയര്‍പോര്‍ട്ടിലെത്തി. ശിവരാമന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികൾക്കായി മൃതദേഹം ക്രോംപേട്ടിലെ ഗവണ്‍മെന്‍റ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam