അനധികൃതമായി വാഹനത്തില്‍ ‍ഡീസല്‍ നിറച്ചയാള്‍ക്ക് യുഎഇയില്‍ 10,000 ദിര്‍ഹം പിഴ

By Web TeamFirst Published Dec 29, 2018, 11:26 AM IST
Highlights

ലൈസന്‍സില്ലാതെ ഇന്ധന വില്‍പ്പന നടത്തിയെന്ന കുറ്റം ചുമത്തിയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ തന്റെ സ്‍പോണ്‍സറുടെ കാറില്‍ ഇന്ധനം നിറയ്ക്കുകയായിരുന്നുവെന്ന്ഇയാള്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. 

അബുദാബി: അനധികൃതമായി ഡീസല്‍ വില്‍പ്പന നടത്തിയ കുറ്റത്തിന് അറസ്റ്റിലായ വിദേശിക്ക് പതിനായിരം ദിര്‍ഹം പിഴശിക്ഷ വിധിച്ചു. റോഡില്‍ വെച്ച് തന്റെ ട്രക്കില്‍ നിന്ന് മറ്റൊരു കാറിലേക്ക് ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്.

ലൈസന്‍സില്ലാതെ ഇന്ധന വില്‍പ്പന നടത്തിയെന്ന കുറ്റം ചുമത്തിയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ തന്റെ സ്‍പോണ്‍സറുടെ കാറില്‍ ഇന്ധനം നിറയ്ക്കുകയായിരുന്നുവെന്ന്ഇയാള്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. യുഎഇയിലെ നിയമപ്രകാരം നിയമവിരുദ്ധമായി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്നതും വാങ്ങുന്നതും വില്‍ക്കുന്നതും പരസ്യം ചെയ്യുന്നതും ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ശിക്ഷയും ലഭിക്കും.

click me!