സൗദിയില്‍ റോഡപകടം മൂലമുണ്ടാകുന്ന മരണങ്ങളിൽ 33 ശതമാനം കുറവ്

By Web TeamFirst Published Dec 29, 2018, 12:20 AM IST
Highlights

കഴിഞ്ഞ രണ്ട് വര്‍ഷങ്ങൾക്കിടെ സൗദിയിൽ റോഡപകടം മൂലമുണ്ടാകുന്ന മരണത്തിലും പരിക്കുകൾ സംഭവിക്കുന്നതിലും കാര്യമായ കുറവുള്ളതായി ട്രാഫിക് അതോറിറ്റിയുടെ റിപ്പോർട്ടിലാണ് വ്യക്തമാക്കുന്നത്. 

റിയാദ്: സൗദിയില്‍ റോഡപകടം മൂലമുണ്ടാകുന്ന മരണങ്ങളിൽ 33 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ട്രാഫിക് അതോറിറ്റി. പരിക്കുകള്‍ സംഭവിക്കുന്നതിലും കാര്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങൾക്കിടെ സൗദിയിൽ റോഡപകടം മൂലമുണ്ടാകുന്ന മരണത്തിലും പരിക്കുകൾ സംഭവിക്കുന്നതിലും കാര്യമായ കുറവുള്ളതായി ട്രാഫിക് അതോറിറ്റിയുടെ റിപ്പോർട്ടിലാണ് വ്യക്തമാക്കുന്നത്.

മരണം സംഭവിക്കുന്നതില്‍ 33 ശതമാനവും, പരിക്കുകള്‍ സംഭവിക്കുന്നതില്‍ 21 ശതമാനത്തിന്റേയും കുറവാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്. 2016 ല്‍ 9031 പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്. എന്നാൽ ഈ വർഷം ഇത് 6025 ആയി കുറഞ്ഞു. 38120 പേര്‍ക്കാണ് 2016ല്‍ റോഡപകടങ്ങളില്‍ പെട്ട് പരിക്കു പറ്റിയത്.

ഇത് 2018 ൽ 30217 ആയി കുറഞ്ഞു. ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ കർശനമാക്കിയതോടെയാണ് അപകടങ്ങള്‍ കുറയാന്‍ കാരണമായത്. ട്രാഫിക് നിയമ ലംഘനങ്ങളുടെ കാര്യത്തിലും ഈ കാലയളവിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. റോഡപകടങ്ങൾ കുറച്ചു കൊണ്ട് വരുന്നതിനും ഗതഗത സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനു വിഷന്‍ 2030 ൽ പ്രത്യേക പദ്ദതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. 2016 വരെ ലോകത്ത് ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്ന രാജ്യമായിരുന്നു സൗദി അറേബ്യ. 

click me!