
ദുബൈ: ദുബൈയില്‍ ഭക്ഷണം പങ്കിടുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ബന്ധുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ക്ക് ആറുമാസം ജയില്‍ ശിക്ഷ വിധിച്ച് കോടതി. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിച്ചത്.
ദുബൈയിലെ സത്വ ഏരിയയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. ഇരുവര്‍ക്കും ലഭിച്ച ഭക്ഷണത്തിന്റെ അളവിനെച്ചൊല്ലി തര്‍ക്കമുണ്ടായി. ആക്രമണത്തിന് ഇരയായ യുവാവാണ് ആദ്യം പ്രതിയെ അവഹേളിച്ചത്. വഴക്ക് രൂക്ഷമായതോടെ പ്രതി യുവാവിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇരുവരും പരസ്പരം അധിക്ഷേപിച്ചതോടെ താന്‍ മുറിക്ക് പുറത്തിറങ്ങിയെന്നും എന്നാല്‍ പ്രതി തന്നെ പിന്തുടര്‍ന്നെത്തി വയറ്റില്‍ കത്തി കൊണ്ട് കുത്തുകയും ഇടിച്ച് നിലത്തേക്ക് ഇടുകയുമായിരുന്നെന്ന് ഇരയായ യുവാവ് വെളിപ്പെടുത്തിയതായി ഔദ്യോഗിക രേഖകളില്‍ പറയുന്നു. ദുബൈ പൊലീസില്‍ വിവരം അറിയിച്ചതോടെ ആംബുലന്‍സില്‍ കുത്തേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചു.
യുഎഇയില്‍ പെയിന്റ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം; നിയന്ത്രണ വിധേയമെന്ന് സിവില്‍ ഡിഫന്‍സ്
യുവാവ് തന്നെ ആക്രമിച്ചതില്‍ പ്രകോപിതനായാണ് കുത്തിയതെന്നനും കൊലപ്പെടുത്താനുള്ള ഉദ്ദേശമുണ്ടായിരുന്നില്ലെന്നും പ്രതി പറഞ്ഞു. യുവാവിന്റെ ചികിത്സാ ചെലവുകള്‍ വഹിച്ച പ്രതി തര്‍ക്കം ഒത്തുതീര്‍പ്പാക്കി. എന്നാല്‍ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതിക്ക് യുവാവിനെ കൊലപ്പെടുത്താന്‍ ഉദ്ദേശമില്ലായിരുന്നെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് പ്രതിക്ക് ആറുമാസം ജയില്‍ ശിക്ഷയ്ക്കും പിന്നീട് നാടുകടത്തലും കോടതി വിധിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ പാര്‍ക്കിങ് സ്ഥലത്തുനിന്ന് കാര്‍ താഴെ വീണ് ഒരാള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം അല്‍ അമീരി ആശുപത്രിയിലായിരുന്നു സംഭവം. ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്ത് ഒന്നാം നിലയില്‍ നിന്ന് സുരക്ഷാ വേലി തകര്‍ത്ത് കാര്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അറുപത് വയസ് പ്രായമുള്ള സ്വദേശി വനിതയ്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. ഇവരെ അമീരി ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ