കല്യാണം കഴിയുന്നത് വരെ ചെലവുകള്‍ നോക്കി; സഹോദരി നഷ്പരിഹാരം നല്‍കണമെന്ന് യുവാവ് കോടതിയില്‍

By Web TeamFirst Published Oct 18, 2022, 1:59 PM IST
Highlights

സഹോദരിയെ പരിചരിച്ചതിന്റെ എല്ലാ ചെലവുകളും കണക്കുകൂട്ടാനായി ഒരു അക്കൗണ്ടിങ് വിദഗ്ധനെ നിയോഗിക്കണമെന്നും ഇയാള്‍ അപേക്ഷിച്ചതായി ഔദ്യോഗിക രേഖകളില്‍ പറയുന്നു. സഹോദരിയുടെ രക്ഷകര്‍ത്താവ് താനാണെന്നും വിവാഹം കഴിഞ്ഞ് പോകുന്നത് വരെയുള്ള ഭക്ഷണം, വസ്ത്രം എന്നിവയുള്‍പ്പെടെ എല്ലാ ചെലവുകളും വഹിച്ചതായും ഇയാള്‍ പറയുന്നു.

അബുദാബി: സഹോദരിയെ പരിചരിച്ചതിനും കല്യാണം കഴിയുന്നത് വരെയുള്ള ചെലവുകള്‍ വഹിച്ചതിനും നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. യുഎഇയിലാണ് സംഭവം. ഭക്ഷണം, വസ്ത്രം, മറ്റ് ചെലവുകള്‍ എന്നിവ വഹിച്ചതിനാണ് 100,000 ദിര്‍ഹം (22 ലക്ഷം രൂപ)  നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇയാള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ വാദം കേട്ട അല്‍ ഐന്‍ കോടതി കേസ് തള്ളി. വിവാഹിതയായ സഹോദരിയില്‍ നിന്നാണ് യുവാവ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

സഹോദരിയെ പരിചരിച്ചതിന്റെ എല്ലാ ചെലവുകളും കണക്കുകൂട്ടാനായി ഒരു അക്കൗണ്ടിങ് വിദഗ്ധനെ നിയോഗിക്കണമെന്നും ഇയാള്‍ അപേക്ഷിച്ചതായി ഔദ്യോഗിക രേഖകളില്‍ പറയുന്നു. സഹോദരിയുടെ രക്ഷകര്‍ത്താവ് താനാണെന്നും വിവാഹം കഴിഞ്ഞ് പോകുന്നത് വരെയുള്ള ഭക്ഷണം, വസ്ത്രം എന്നിവയുള്‍പ്പെടെ എല്ലാ ചെലവുകളും വഹിച്ചതായും ഇയാള്‍ പറയുന്നു. അനന്തരാവകാശത്തില്‍ സഹോദരിക്കുള്ള വിഹിതം നല്‍കിയിരുന്നു. ഇതാണ് മറ്റ് ചെലവുകള്‍ വഹിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെടാന്‍ കാരണമെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. 

Read More - ഇത് നിങ്ങള്‍ നല്‍കുന്ന സുരക്ഷക്കും കരുതലിനും പകരം; ദുബൈ പൊലീസിനെ സമ്മാനം നല്‍കി ഞെട്ടിച്ച് ബിസിനസുകാരന്‍

എതിര്‍ഭാഗം അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ച മെമോറാണ്ടത്തില്‍ മുമ്പുള്ള വിധി കാരണം കേസ് പരിഗണിക്കാനാകില്ലെന്ന് വാദിച്ചു. സിവില്‍ കേസിലൂടെ സഹോദരിക്ക് ലഭിച്ച അന്തരാവകാശത്തിലെ നിയമപരമായ വിഹിതം, സഹോദരിക്ക് വേണ്ടി ചെലവാക്കിയ മുഴുവന്‍ തുകയും കുറച്ച ശേഷം യുവാവിന്റെ കൈവശം ഉണ്ടായിരുന്നതാണെന്നും നിയമപരമായ വിവാഹം ആയതിനാല്‍ പരാതിക്കാരന്റെ അപേക്ഷ അവഗണിക്കണമെന്നും അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചു. അപ്പീലിലും പരാതിക്കാരന്‍ ഒരേ ആവശ്യം തന്നെയാണ് ഉന്നയിച്ചത്. ഇരു കക്ഷികളില്‍ നിന്നും വാദം കേട്ട കോടതി, നഷ്പരിഹാര ആവശ്യം തള്ളി. പ്രാഥമിക കോടതി പുറപ്പെടുവിച്ച മുമ്പത്തെ വിധി അല്‍ ഐന്‍ അപ്പീല്‍ കോടതിയും ശരിവെച്ചു. 

Read More -  ചികിത്സാ പിഴവ് കാരണം ജീവന്‍ നഷ്ടമായ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് 44 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് വിധി
 

click me!