
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദ്യാർത്ഥിനിയുടെ മുടി മുറിച്ച സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിൽ പ്രവാസി അധ്യാപികയെ അറസ്റ്റ് ചെയ്തു. അധ്യാപിക വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായി വ്യക്തമായതായി മുബാറക് അൽ കബീർ ഡിസ്ട്രിക്ട് ആക്ടിംഗ് ഡയറക്ടർ മുഹമ്മദ് അയ്ദ് അൽ അജ്മി സ്ഥിരീകരിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അധ്യാപികയെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് അൽ അജ്മിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അധ്യാപികയെ സർവീസിൽ നിന്ന് പിരിച്ച് വിടുന്നത് ഉൾപ്പെടയുള്ള നടപടികൾ സ്വീകരിക്കാൻ ശുപാർശ ചെയ്തു കൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. ആരോപണം ശരിയാണെന്ന് ബോധ്യമായതോടെ അഡ്മിനിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ സുരക്ഷ മറ്റ് എല്ലാ പരിഗണനകൾക്കും ഉപരിയാണെന്ന് അൽ അജ്മി പറഞ്ഞു. സംഭവത്തില്‍ അധ്യാപികയ്‍ക്കെതിരെ എന്ത് നടപടിയെടുക്കുമെന്ന് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ പറയാനാകൂ എന്ന് അല്‍ അജ്മി അറിയിച്ചു.
Read More - കോളേജിന്റെ കാര്‍ പാര്‍ക്കിങില്‍ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി, അന്വേഷണം
കുവൈത്തില്‍ വിവിധയിടങ്ങളില്‍ സ്ഥിരം പരിശോധനാ കേന്ദ്രങ്ങള്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ യുവാക്കള്‍ സ്ഥിരമായി ഒത്തുചേരുന്ന പ്രദേശങ്ങളിലും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംശയിക്കപ്പെടുന്ന സ്ഥലങ്ങളിലും സ്ഥിരം സെക്യൂരിറ്റി ചെക്ക് പോയിന്റുകള്‍ സ്ഥാപിക്കും. ജലീബ് അല്‍ ശുയൂഖ്, മഹ്‍ബുല പ്രദേശങ്ങളില്‍ ദിവസവും അര്‍ദ്ധരാത്രി വരെ നിരീക്ഷണവും പരിശോധനയും നടത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ജലീബ് അല്‍ ശുയൂഖിലും മഹ്‍ബുലയിലും സ്ഥരമായ സെക്യൂരിറ്റി പോയിന്റുകള്‍ സ്ഥാപിക്കും.
Read More - കുടുംബ വിസകള്‍ അനുവദിക്കുന്നതിലെ നിയന്ത്രണം നീക്കുമെന്ന് റിപ്പോര്‍ട്ട്
ഇവിടെ വൈകുന്നേരം ആറ് മണി മുതല്‍ അര്‍ദ്ധരാത്രി വരെ പരിശോധനകളുണ്ടാവും. താമസ നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രവാസികളെ പിടികൂടുന്നതു മുതല്‍ ക്രമസമാധാനം കാത്തുസൂക്ഷിക്കാനും പൊതുമര്യാദകളുടെ ലംഘനം തടയാനും വിവിധ കേസുകളില്‍ പൊലീസ് അന്വേഷിക്കുന്നവരെയും മയക്കുമരുന്ന് കടത്തുകാരെയും പിടികൂടാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ