സൗദി അറേബ്യയില്‍ നേരിയ ഭൂചലനം

Published : Oct 18, 2022, 10:45 AM ISTUpdated : Oct 18, 2022, 03:58 PM IST
സൗദി അറേബ്യയില്‍ നേരിയ ഭൂചലനം

Synopsis

തബൂക്ക് മേഖലയ്ക്ക്  48 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറി 19. 37 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 

റിയാദ്: സൗദി അറേബ്യയിലെ തബൂക്കില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ തബൂക്ക് മേഖലയില്‍ ഞായറാഴ്ച വൈകുന്നേരമാണ് റിക്ടര്‍ സ്‌കെയിലില്‍ 3.38 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തബൂക്ക് മേഖലയ്ക്ക്  48 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറി 19. 37 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 

Read More -   പരിശോധന ശക്തമാക്കി അധികൃതര്‍; ഒരാഴ്ചക്കിടെ നാടുകടത്തിയത് 39,571 വിദേശികളെ

വ്യവസ്ഥകൾ പാലിച്ചില്ല; സൗദി അറേബ്യയില്‍ ഏഴ് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി മന്ത്രാലയം

റിയാദ്: സൗദി അറേബ്യയില്‍ ചട്ടങ്ങൾ ലംഘിക്കുകയും നിയമ വ്യവസ്ഥകൾ പാലിക്കാതിരിക്കുകയും ചെയ്ത ഏഴ് റിക്രൂട്ട്‌മെന്റ് കമ്പനികളുടെ ലൈസൻസ് മാനവ വിഭവശേഷി മന്ത്രാലയം റദ്ദാക്കി. മറ്റ് എട്ട് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കെതിരെ ലഭിച്ച പരാതികളിൽ അന്വേഷണാനന്തരം അന്തിമ തീരുമാനം എടുക്കുന്നതുവരെ ലൈസൻസുകൾ സസ്‍പെൻഡ് ചെയ്യാനും മന്ത്രാലയം തീരുമാനിച്ചു. 

Read More -  വധശിക്ഷ വിധിക്കപ്പെട്ട് 16 വർഷമായി ജയിലിൽ കഴിയുന്ന പ്രവാസിയുടെ മോചനത്തിന് 33 കോടി സ്വരൂപിക്കാൻ പ്രവാസി സമൂഹം

2022 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടത്തിയ പരിശോധനകളിലും പരാതികളിന്മേലുള്ള അന്വേഷണങ്ങളിലും ബോധ്യമായ തൊഴിൽ നിയമങ്ങളുടെ ലംഘിച്ചതിനാണ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. റിക്രൂട്ട്‌മെന്റ് മേഖലയുടെ കാര്യക്ഷമതയും വിശ്വാസ്യതയും പ്രധാനമാണെന്ന് മന്ത്രാലയം കരുതുന്നു. അതുകൊണ്ട് തന്നെ ഈ മേഖല നിരീക്ഷണത്തിന്റെയും നടപടികളുടെയും ചട്ടക്കൂടിനുള്ളിലാണ്. 

Read More - പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചെരുപ്പിന്റെ മാതൃകയുമായി സൗദിയില്‍ പ്രദര്‍ശനം

തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള കരാർ വ്യവസ്ഥകളുടെ ലംഘനം ബോധ്യമായാൽ നടപടി സ്വീകരിക്കും. കക്ഷികൾക്കിടയിൽ ഉണ്ടാകാവുന്ന പരാതികളും തർക്കങ്ങളും പരിഹരിക്കാനുള്ള നീക്കവുമുണ്ടാകും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചട്ടങ്ങളും വ്യവസ്ഥകളും ലംഘിച്ച 400-ലധികം റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസുകൾ മന്ത്രാലയം റദ്ദാക്കിയതായി മന്ത്രാലയ വക്താവ് സഅദ് അൽഹമ്മാദ് പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ