റെക്കോര്‍ഡിട്ട് ഈ 'വിലയേറിയ' വിവാഹം; നവവധുവിന് നല്‍കിയത് ഏറ്റവും ഉയര്‍ന്ന മഹര്‍

By Web TeamFirst Published Nov 18, 2022, 7:49 PM IST
Highlights

കുവൈത്ത് ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന  വിവാഹ മൂല്യമാണിത്. വധൂവരന്മാരുടെ സാമൂഹിക സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വ്യത്യസ്തമായ വിവാഹ മൂല്യമാണ് കുവൈത്തില്‍ പ്രാബല്യത്തിലുള്ളത്.

കുവൈത്ത് സിറ്റി: കുവൈത്തിന്റെ ചരിത്രത്തില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ് ഒരു വിവാഹം. നവവധുവിന് സ്വദേശി പൗരന്‍ ഏറ്റവും വിലയേറിയ മഹര്‍ സമ്മാനിച്ചതാണ് ഈ വിവാഹത്തിന്റെ പ്രത്യേകത. 32 ലക്ഷം ഡോളര്‍ ( 10 ലക്ഷം കുവൈത്തി ദിനാര്‍) ആണ് കുവൈത്തി പൗരന്‍ നവവധുവിന് വിവാഹ മൂല്യമായി സമ്മാനിച്ചത്.

കുവൈത്ത് ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന  വിവാഹ മൂല്യമാണിത്. വധൂവരന്മാരുടെ സാമൂഹിക സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വ്യത്യസ്തമായ വിവാഹ മൂല്യമാണ് കുവൈത്തില്‍ പ്രാബല്യത്തിലുള്ളത്. വിവാഹ മൂല്യത്തിന് കുറഞ്ഞ പരിധിയോ കൂടിയ പരിധിയോ ഇല്ല. വിവാഹ മൂല്യം വിവാഹ കരാറില്‍ രേഖപ്പെടുത്താനും രേഖപ്പെടുത്താതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. ഒരു ദിനാര്‍ മുതല്‍ രണ്ടര ലക്ഷം ദിനാര്‍ വരെയാണ് സാധാരണയായി കുവൈത്തില്‍ വിവാഹ മൂല്യമായി നല്‍കുന്നത്. 

Read More -  വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനെത്തിയ അധ്യാപകന് കുത്തേറ്റു

വന്‍തുകയുടെ ട്രാഫിക് ഫൈനുകള്‍ വരുത്തിവെച്ചു;  ഹൗസ് ഡ്രൈവര്‍ക്കെതിരെ പരാതിയുമായി തൊഴിലുടമ

അബുദാബി: യുഎഇയില്‍ രണ്ട് വര്‍ഷം കൊണ്ട് വന്‍തുകയുടെ ട്രാഫിക് ഫൈനുകള്‍ വരുത്തിവെച്ച ഹൗസ് ഡ്രൈവര്‍ക്കെതിരെ പരാതിയുമായി തൊഴിലുടമ. ആകെ 13,400 ദിര്‍ഹത്തിന്റെ (മൂന്ന് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴയാണ് ഡ്രൈവര്‍ ജോലി ചെയ്‍ത കാലയളവില്‍ തനിക്ക് ലഭിച്ചതെന്നും ഇത് ഡ്രൈവര്‍ തന്നെ അടയ്ക്കണമെന്നുമായിരുന്നു തൊഴിലുടമയായ വനിതയുടെ ആവശ്യം. കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ പിഴ അടയ്ക്കുന്ന ദിവസം വരെയുള്ള 12 ശതമാനം പലിശയും ‍ഡ്രൈവറില്‍ നിന്ന് ഈടാക്കണമെന്ന് യുവതി ആവശ്യപ്പെട്ടു.

Read More -  കുവൈത്തില്‍ പ്രവാസികള്‍ ഉള്‍പ്പെടെ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി

കുടുംബ ഡ്രൈവറെന്ന നിലയില്‍ രണ്ട് വര്‍ഷത്തെ തൊഴില്‍ കരാറാണ് ഇയാളുമായി ഉണ്ടായിരുന്നത്. ഈ കാലയളവിനുള്ളില്‍ ഇയാള്‍ 13,400 ദിര്‍ഹത്തിന്റെ ട്രാഫിക് ഫൈനുകള്‍ വരുത്തിവെച്ചുവെന്നും പരാതിയില്‍ ആരോപിച്ചു. കേസ് അബുദാബി ഫാമിലി ആന്റ് സിവില്‍ അഡ്‍മിനിസ്‍ട്രേറ്റീവ് കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ രണ്ട് ഭാഗത്തെയും വാദങ്ങള്‍ പരിഗണിക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്‍ത സിവില്‍ കോടതി ജഡ്‍ജി ഒടുവില്‍ കേസ് തള്ളുകയായിരുന്നു. പരാതി നല്‍കിയതു മൂലം ഡ്രൈവര്‍ക്ക് നിയമ നടപടികള്‍ക്കായി ചെലവായ തുകയും തൊഴിലുടമ തന്നെ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

click me!