വഴക്കുണ്ടാക്കിയ കുട്ടികളില്‍ ഒരാള്‍ തന്റെ സഹോദരനെ വിളിച്ചു വരുത്തിയതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. അക്രമാസക്തരായ വിദ്യാര്‍ത്ഥികളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അധ്യാപകന് വിദ്യാര്‍ത്ഥിയുടെ സഹോദരന്റെ കുത്തേല്‍ക്കുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ പ്രശ്‌നം പരിഹരിക്കാനെത്തിയ അധ്യാപകന് കുത്തേറ്റു. അഹ്മദിയ വിദ്യാഭ്യാസ ജില്ലയിലെ ബലത് അല്‍ ഷുഹദ ഹൈസ്‌കൂളിലാണ് സംഭവം ഉണ്ടായത്. 

വഴക്കുണ്ടാക്കിയ കുട്ടികളില്‍ ഒരാള്‍ തന്റെ സഹോദരനെ വിളിച്ചു വരുത്തിയതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. അക്രമാസക്തരായ വിദ്യാര്‍ത്ഥികളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അധ്യാപകന് വിദ്യാര്‍ത്ഥിയുടെ സഹോദരന്റെ കുത്തേല്‍ക്കുന്നത്. മറ്റുള്ളവരെ ഇയാള്‍ മര്‍ദ്ദിക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ എന്തിനാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതെന്ന കാരണം വ്യക്തമല്ല. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അധ്യാപകര്‍ പുറത്തുവിട്ടിട്ടില്ല. 

Read More -  വധശിക്ഷ നടപ്പാക്കല്‍; കുവൈത്തിനെ പ്രതിഷേധം അറിയിച്ച് യൂറോപ്യന്‍ യൂണിയന്‍; ഷെങ്കന്‍ വിസ ചര്‍ച്ചകളെ ബാധിക്കും

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷംകുവൈത്തില്‍ പ്രവാസികള്‍ ഉള്‍പ്പെടെ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ ഉള്‍പ്പെടെ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി. ആസൂത്രിതമായ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരുടെ വധശിക്ഷയാണ് ബുധനാഴ്ച നടപ്പാക്കിയത്. നാല് കുവൈത്തി പൗരന്മാരെയും മൂന്ന് പ്രവാസികളെയുമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുവൈത്തില്‍ വധശിക്ഷ നടപ്പാക്കുന്നത്.

Read More -  മയക്കുമരുന്ന് കടത്തിന് പിടിയിലായ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി

നാല് കുവൈത്തി പൗരന്മാരില്‍ ഒരാള്‍ വനിതയാണ്. ഇവര്‍ക്ക് പുറമെ ഒരു സിറിയന്‍ പൗരന്റെയും ഒരു പാകിസ്ഥാനിയുടെയും ഒരു എത്യോപ്യന്‍ സ്വദേശിനിയുടെയും വധശിക്ഷയാണ് കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കിയ നടപടിക്രമങ്ങള്‍ക്ക് മേലനോട്ടം വഹിച്ചതായി കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. രണ്ട് കുവൈത്ത് പൗരന്മാരില്‍ ഒരാള്‍ രണ്ട് കൊലപാതകങ്ങള്‍ നടത്തുകയും ലൈസന്‍സില്ലാതെ തോക്കുകളും വെടിക്കോപ്പുകളും കൈവശം വെയ്ക്കുകയും ചെയ്‍തയാളാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഴി പുറത്തുവിട്ട പ്രസ്‍താവനയില്‍ കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. കൊലപാതക കുറ്റങ്ങളുടെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ് എല്ലാ പ്രതികളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.