Gulf News : അമീറിനെ അപകീര്‍ത്തിപ്പെടുത്തി; യുവാവിന് നാല് വര്‍ഷം കഠിന തടവും പിഴയും

By Web TeamFirst Published Dec 6, 2021, 3:54 PM IST
Highlights

നിയമവിരുദ്ധമായ രീതിയില്‍ രാജ്യത്തെ ഭരണം അട്ടിമറിക്കണമെന്ന് ട്വിറ്ററില്‍ കുറിച്ച ഇയാള്‍ അമീറിന്റെ അവകാശങ്ങളെയും അധികാരത്തെയും വെല്ലുവിളിക്കുകയും അപമാനിക്കുകയും ചെയ്തു.

കുവൈത്ത് സിറ്റി: കുവൈത്തിലെ(Kuwait) ഭരണ വ്യവസ്ഥയെ നിയമവിരുദ്ധമായി അട്ടിമറിക്കണമെന്ന് ട്വിറ്ററില്‍ കുറിച്ച യുവാവിന് തടവു ശിക്ഷയും പിഴയും. കുവൈത്ത് കസഷന്‍ കോടതിയാണ് (Kuwait Cassation Court)ഇയാള്‍ക്ക് നാല് വര്‍ഷം കഠിന തടവും 1,000 ദിനാര്‍ പിഴയും വിധിച്ചത്. 

അമീറിനെ അപകീര്‍ത്തിപ്പെടുത്തി, രാജ്യദ്രോഹം, ആയുധം കൈവശം വെച്ചു, ഫോണ്‍ ദുരുപയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. നിയമവിരുദ്ധമായ രീതിയില്‍ രാജ്യത്തെ ഭരണം അട്ടിമറിക്കണമെന്ന് ട്വിറ്ററില്‍ കുറിച്ച ഇയാള്‍ അമീറിന്റെ അവകാശങ്ങളെയും അധികാരത്തെയും വെല്ലുവിളിക്കുകയും അപമാനിക്കുകയും ചെയ്തു. ഇയാള്‍ ടെലിഫോണ്‍ കരുതിക്കൂട്ടി ദുരുപയോഗം ചെയ്തതായും കണ്ടത്തെി. 

മയക്കുമരുന്നും വെടിയുണ്ടകളുമായി രണ്ടുപേര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait) മയക്കുമരുന്നും(drugs) വെടിയുണ്ടകളും(bullets)  കൈവശം വെച്ച രണ്ടുപേരെ ട്രാഫിക് വിഭാഗം അറസ്റ്റ് ചെയ്തു. ഹവല്ലി( Hawally) ഗവര്‍ണറേറ്റില്‍ നിന്നാണ് മൂന്ന് വെടിയുണ്ടകളും ഒരു കവറില്‍ മയക്കുമരുന്നുമായി ഇവരെ കണ്ടെത്തിയത്. 

മറ്റൊരു സംഭവത്തില്‍ മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ ലറിക ഗുളികകളുമായി കൗമാരക്കാരന്‍ അറസ്റ്റിലായി. മൂന്നുപേരെയും നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 


 

click me!