
ദുബൈ: വ്യാജ പാസ്‍പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ ശ്രമിച്ച യുവാവിന് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. വ്യാജമായി ഉണ്ടാക്കിയ ഫ്രഞ്ച് പാസ്‍പോര്‍ട്ടുമായി റോമിലേക്ക് യാത്ര ചെയ്യാനായിരുന്നു 25 വയസുകാരന്റെ ശ്രമം. ആറ് മാസം തടവും ഒന്നര ലക്ഷം ദിര്‍ഹം പിഴയുമാണ് ദുബൈ ക്രിമിനല്‍ കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്.
ശിക്ഷ അനുഭവിച്ച ശേഷം യുവാവിനെ നാടുകടത്താനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ മാസമായിരുന്നു സംഭവം. വ്യാജ പാസ്‍പോര്‍ട്ടിലെ വിവരങ്ങള്‍ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്‍ത ശേഷം ദുബൈ വിമാനത്താവളത്തിലെത്തിയ ഇയാള്‍ സെല്‍ഫ് സര്‍വീസ് കിയോസ്‍ക് വഴി ബോര്‍ഡിങ് പാസും സ്വന്തമാക്കി.
എന്നാല്‍ ബോര്‍ഡിങ് ഗേറ്റില്‍ പരിശോധന നടത്തിയ വിമാനക്കമ്പനി ഉദ്യോഗസ്ഥന് പാസ്‍പോര്‍ട്ട് വ്യാജമാണെന്ന് മനസിലായി. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ എന്‍ട്രി, എക്സിറ്റ് സ്റ്റാമ്പുകളും ഇയാള്‍ കൃത്രിമമായി തയ്യാറാക്കിയിരുന്നു. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്‍ത് ചോദ്യം ചെയ്‍തപ്പോഴാണ് യുവാവ് കുറ്റം സമ്മതിച്ചത്.
Read more: മഹ്‍സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam