പാർക്കിങ്ങ് ഏരിയയിൽ യുവാക്കളുടെ വാക്കുതർക്കം കയ്യാങ്കളിയിലെത്തി, ലോഹ മോതിരം കൊണ്ടുള്ള ഇടിയേറ്റ് ഒരാളുടെ കണ്ണിന് പരിക്ക്, അടിയന്തര ശസ്ത്രക്രിയ

Published : Jul 26, 2026, 04:49 PM IST
police vehicle light

Synopsis

കുവൈത്തിലെ നുസ്ഹയിൽ പാർക്കിംഗ് സംബന്ധിച്ചുണ്ടായ തർക്കം രണ്ട് സ്വദേശി യുവാക്കൾ തമ്മിലുള്ള കയ്യാങ്കളിയിൽ കലാശിച്ചു. ആക്രമണത്തിൽ ഒരാളുടെ കണ്ണിന് ലോഹ മോതിരം കൊണ്ട് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഇരുവരും പരാതി നൽകിയതിനെ തുടർന്ന് പബ്ലിക് പ്രൊസിക്യൂഷൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിലെ നുസ്ഹ ഏരിയയിൽ രണ്ട് സ്വദേശി യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം രൂക്ഷമായ കയ്യാങ്കളിയിലും ആക്രമണത്തിലും കലാശിച്ചു. സംഘർഷത്തിൽ രണ്ടുപേർക്കും പരിക്കേൽക്കുകയും, ഒരാളുടെ കണ്ണിൽ ഗുരുതര പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് പരിക്കേറ്റയാളെ അൽ -അമിരി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

നുസ്ഹ പാർക്കിലെ പാർക്കിംഗ് ഏരിയയിൽ വെച്ചാണ് സംഭവങ്ങളുടെ തുടക്കം. ഒരാൾ വാഹനം എടുത്ത് പുറത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ മറ്റേയാൾ വാഹനം തടസ്സപ്പെടുത്തി ഇട്ടതാണ് തർക്കത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. വാക്കുതർക്കം രൂക്ഷമായതോടെ ഇരുവരും തമ്മിൽ കയ്യാങ്കളിയുണ്ടാകുകയായിരുന്നു. ആക്രമണത്തിനിടയിൽ ഒരാൾ കയ്യിലിട്ടിരുന്ന ലോഹ മോതിരം കൊണ്ട് എതിരാളിയുടെ മുഖത്തടിക്കുകയും ഇടിയേറ്റയാളുടെ കണ്ണിന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.

സംഭവത്തിന് ശേഷം പരിക്കേറ്റ യുവാക്കളിലൊരാൾ ഫൈഹ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തൊട്ടുപിന്നാലെ ഏകദേശം 15 മിനിറ്റിനുള്ളിൽ രണ്ടാമത്തെയാളും സമാനമായ പരാതിയുമായി സ്റ്റേഷനിലെത്തി. ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇരു പരാതികളും ഒരേ സംഘർഷത്തെക്കുറിച്ചുള്ളതാണെന്ന് സ്ഥിരീകരിച്ചു. രണ്ടാമത്തെയാളും സംഘർഷത്തിൽ തനിക്ക് പരിക്കേറ്റതായി കാണിച്ച് മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുക്കാൻ ഉത്തരവിട്ട പബ്ലിക് പ്രൊസിക്യൂഷൻ, കേസിന്റെ വിശദമായ തുടർ അന്വേഷണങ്ങൾക്കായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തെ ചുമതലപ്പെടുത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എട്ട് മാസം ഗർഭിണിയായ 21കാരി നദിക്കരയിൽ ക്രൂരമായി ആക്രമണത്തിനിരയായി കൊല്ലപ്പെട്ടു, ഗർഭപാത്രം അറുത്ത നിലയിൽ, കുട്ടിക്കായി തെരച്ചിൽ
പ്രായപൂർത്തിയാകാത്തവർക്ക് സിഗരറ്റ് വിറ്റു, നിയമലംഘനം കണ്ടെത്തിയതോടെ കടുത്ത നടപടി, കട പൂട്ടിച്ച് അധികൃതർ