പ്രായപൂർത്തിയാകാത്തവർക്ക് സിഗരറ്റ് വിറ്റു, നിയമലംഘനം കണ്ടെത്തിയതോടെ കടുത്ത നടപടി, കട പൂട്ടിച്ച് അധികൃതർ

Published : Jul 26, 2026, 04:24 PM IST
cigarette

Synopsis

പ്രായപൂർത്തിയാകാത്തവർക്ക് സിഗരറ്റ് വിറ്റ കട പൂട്ടിച്ച് അധികൃതർ. പരിശോധനയിലാണ് 21 വയസ്സിന് താഴെയുള്ള ഉപഭോക്താവിന് സിഗരറ്റ് വിൽക്കുന്നതിനിടെ കടയുടമയെ കൈയോടെ പിടികൂടിയത്.

കുവൈത്ത് സിറ്റി: പ്രായപൂർത്തിയാകാത്തവർക്ക് (21 വയസ്സിന് താഴെയുള്ളവർക്ക്) സിഗരറ്റ് വിറ്റ കടയും വിവിധ നിയമലംഘനങ്ങൾ നടത്തിയ ഒരു ആരോഗ്യ സ്ഥാപനവും കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി. അൽ അഹ്മദി, മുബാറക് അൽ കബീർ ഗവർണറേറ്റുകളിലെ അടിയന്തര പരിശോധനാ സംഘങ്ങൾ ആഭ്യന്തര മന്ത്രാലയത്തിലെ ജുവനൈൽ പ്രൊട്ടക്ഷൻ വിഭാഗവുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് 21 വയസ്സിന് താഴെയുള്ള ഉപഭോക്താവിന് സിഗരറ്റ് വിൽക്കുന്നതിനിടെ കടയുടമയെ കൈയോടെ പിടികൂടിയത്. തുടർന്ന് കട ഉടൻ അടച്ചുപൂട്ടുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.

അതേസമയം, അൽ ജഹ്റ, ഫർവാനിയ ഗവർണറേറ്റുകളിലെ പരിശോധനാ സംഘങ്ങൾ നടത്തിയ മറ്റൊരു പരിശോധനയിൽ മന്ത്രാലയ ഉത്തരവുകൾ ലംഘിക്കുകയും ചില സേവനങ്ങൾക്ക് പണമായി ഇടപാടുകൾ നടത്തുകയും ചെയ്ത ഒരു ആരോഗ്യ സ്ഥാപനവും അടച്ചുപൂട്ടി. സ്ഥാപനത്തിനെതിരെ മറ്റ് നിയമലംഘനങ്ങളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഉപഭോക്തൃ സംരക്ഷണവും വാണിജ്യ നിയമങ്ങളുടെ കർശന പാലനവും ഉറപ്പാക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന് പരിശോധനകൾ തുടരുമെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി അറേബ്യയിൽ വൻ ലഹരിമരുന്ന് വേട്ട, 160 കിലോഗ്രാം ‘ഖാത്ത്’ കടത്താൻ ശ്രമിച്ച എട്ട് പ്രവാസികൾ പിടിയിൽ
ചരിത്രപരമായ നീക്കം, ആണവ സഹകരണ കരാറിൽ ഒപ്പുവെച്ചു സൗദി അറേബ്യയും അമേരിക്കയും, പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന പങ്കാളിത്തം