സൗദി അറേബ്യയിൽ വൻ ലഹരിമരുന്ന് വേട്ട, 160 കിലോഗ്രാം ‘ഖാത്ത്’ കടത്താൻ ശ്രമിച്ച എട്ട് പ്രവാസികൾ പിടിയിൽ

Published : Jul 26, 2026, 03:37 PM IST
drugs seized

Synopsis

സൗദി അറേബ്യയിൽ വൻ ലഹരിമരുന്ന് വേട്ട. 160 കിലോഗ്രാം ‘ഖാത്ത്’ പിടിച്ചെടുത്തു. ജിസാനിലെ അൽ ദായർ സെക്ടറിൽ അതിർത്തി രക്ഷാസേന നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

റിയാദ്: സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജീസാൻ മേഖലയിൽ വൻ മയക്കുമരുന്ന് വേട്ട. അതിർത്തി വഴി 160 കിലോഗ്രാം നിരോധിത ലഹരി ചെടിയായ ‘ഖാത്ത്’ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച എട്ട് വിദേശികളെ അതിർത്തി രക്ഷാസേന പിടികൂടി. ജിസാനിലെ അൽ ദായർ സെക്ടറിൽ അതിർത്തി രക്ഷാസേന നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. രാജ്യത്തെ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച എത്യോപ്യൻ പൗരന്മാരാണ് അറസ്റ്റിലായതെന്ന് അധികൃതർ വ്യക്തമാക്കി.

അറസ്റ്റിലായ പ്രതികൾക്കെതിരെയുള്ള പ്രാഥമിക നിയമനടപടികൾ സുരക്ഷാ വിഭാഗം പൂർത്തിയാക്കിയിട്ടുണ്ട്. മേൽനടപടികൾക്കായി കസ്റ്റഡിയിലെടുത്ത പ്രതികളെയും പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരവും ബന്ധപ്പെട്ട അന്വേഷണ സംഘത്തിന് കൈമാറിയതായും സുരക്ഷാ വിഭാഗം അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചരിത്രപരമായ നീക്കം, ആണവ സഹകരണ കരാറിൽ ഒപ്പുവെച്ചു സൗദി അറേബ്യയും അമേരിക്കയും, പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന പങ്കാളിത്തം
മൂന്ന് മണിക്കൂർ മാത്രം തൊഴിലാളികൾ ജോലി ചെയ്യുന്ന യുഎഇയിലെ ഉപ്പുപാടം; കാണാം ഗൾഫ് റൗണ്ടപ്പ് റീകാപ്പ്