വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രവാസി ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മറ്റൊരു അപകടത്തില്‍ മരിച്ചു

Published : Jun 13, 2023, 10:48 PM ISTUpdated : Jun 13, 2023, 11:58 PM IST
വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രവാസി ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മറ്റൊരു അപകടത്തില്‍ മരിച്ചു

Synopsis

സിറിയക്കാരനായ പ്രവാസിയാണ് കുവൈത്തിലെ അമീരി ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ട് പേര്‍ ചികിത്സയിലുമാണ്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രവാസി, ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മറ്റൊരു അപകടത്തില്‍ മരിച്ചു. സിറിയക്കാരനായ പ്രവാസിയാണ് കുവൈത്തിലെ അമീരി ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ട് പേര്‍ ചികിത്സയിലുമാണ്.

കാല്‍നട യാത്രക്കാരനായ പ്രവാസിയെ അദൈലിയയില്‍ വെച്ചാണ് ഒരു കുവൈത്തി പൗരന്‍ ഓടിച്ചിരുന്ന വാഹനം ഇടിച്ചിട്ടത്. ഇയാളെ അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവര്‍ തന്നെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമീരി ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഇയാളുടെ കാര്‍, ഒരു യെമന്‍ ഓടിച്ചിരുന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഈ അപകടത്തിലാണ് പ്രവാസിക്ക് ജീവന്‍ നഷ്ടമായത്. രണ്ട് വാഹനങ്ങളിലുമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കും പരിക്കുകളുമുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read also:  വിമാനയാത്രയ്ക്കിടെ 11 വയസുകാരന്‍ കുഴഞ്ഞുവീണു; എമര്‍ജന്‍സി ലാന്റിങ് നടത്തിയിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖത്തറിൽ റമദാൻ പ്രവൃത്തി സമയം അഞ്ച് മണിക്കൂറായി കുറച്ചു, ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലി സമയം
മാസപ്പിറവി കണ്ടു; ഖത്തറിൽ ബുധനാഴ്ച റമദാൻ വ്രതാരംഭം, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ