
മസ്കറ്റ്: മധുരമൂറുന്ന മാമ്പഴങ്ങളുമായി ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ മാംഗോ മാനിയ ഫെസ്റ്റിവൽ 2023ന് തുടക്കമായി. മേയ് 27വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാമ്പഴങ്ങൾ ലഭ്യമാകും. ബൗഷറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ അമിത് നാരങ് മാംഗോ മാനിയ ഫെസ്റ്റിവൽ 2023 ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും ലുലു നടത്തിവരുന്ന മാംഗോ മാനിയ ഫെസ്റ്റിവൽ ഭക്ഷണപ്രേമികളെ സന്തോഷിപ്പിക്കുന്നതാണെന്ന് അമിത് നാരങ് അഭിപ്രായപ്പെട്ടു.
ഇന്ത്യ, യമൻ, തായ്‌ലൻഡ്, വിയറ്റ്‌നാം, മലേഷ്യ, ശ്രീലങ്ക, ഫിലിപ്പീൻസ്, കൊളംബിയ, ഗ്വാട്ടിമാല, മെക്‌സിക്കോ, കെനിയ, ഉഗാണ്ട, ഒമാൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 60ല്‍ അധികം മാമ്പഴങ്ങളാണ് ഉപഭോക്താക്കൾക്കായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഒരുക്കിയിരിക്കുന്നത്. ഇതിനുപറമെ നിരവധി മാമ്പഴ വിഭവങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫെസ്റ്റിവലിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ബേക്കറി, മധുരപലഹാരങ്ങൾ, അച്ചാറുകൾ എന്നിവയിൽ ചില പ്രത്യേക മാമ്പഴ ട്രീറ്റുകൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കാനാകും. മാംഗോ പ്രിസർവ്‌സ്, പൾപ്പുകൾ, ജ്യൂസുകൾ, ജാം എന്നിവയും പ്രമോഷനിലൂടെ ലഭ്യമാകും. വിദേശ പഴം ഇഷ്ടപ്പെടുന്നവർക്കായി മാംഗോ മാനിയ ഫെസ്റ്റ് സംഘടിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റ്സ് റീജിയനൽ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു. മാമ്പഴങ്ങളുടെ മികച്ച ഇനങ്ങൾ ആസ്വദിക്കാൻ ഷോപ്പർമാർക്ക് ഇത് മികച്ച അവസരമാണെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ