നടുറോഡില്‍ കൂട്ടത്തല്ല്; അനേഷിക്കാനെത്തിയ പൊലീസ് വാഹനവുമായി പ്രതി രക്ഷപ്പെട്ടു, പോസ്റ്റിലിടിച്ച് അപകടം

By Web TeamFirst Published Nov 7, 2022, 10:27 PM IST
Highlights

കൂട്ടത്തല്ല് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ നിന്ന് പട്രോള്‍ സംഘം ഉടനടി സ്ഥലത്തെത്തി. നിരവധി പേര്‍ ഉള്‍പ്പെട്ട അടിപിടിക്കിടെ ഒരാള്‍ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ നടുറോഡില്‍ കൂട്ടത്തല്ല്. ജഹ്റ ഗവര്‍ണറേറ്റില്‍ നടന്ന അടിപിടിയില്‍ ഉള്‍പ്പെട്ട നിരവധി പേരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാള്‍ പൊലീസ് പട്രോള്‍ വാഹനവുമായി കടന്നുകളഞ്ഞിരുന്നു. 

സാദ് അല്‍ അബ്ദുല്ല ഏരിയയിലാണ് സംഭവം ഉണ്ടായത്. കൂട്ടത്തല്ല് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ നിന്ന് പട്രോള്‍ സംഘം ഉടനടി സ്ഥലത്തെത്തി. നിരവധി പേര്‍ ഉള്‍പ്പെട്ട അടിപിടിക്കിടെ ഒരാള്‍ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. പട്രോള്‍ വാഹനവുമായി കടന്നു കളഞ്ഞു. 

തുടര്‍ന്ന് മറ്റ് പൊലീസ് പട്രോള്‍ വാഹനങ്ങള്‍ ഇയാളെ പിന്തുടര്‍ന്നു.  പ്രതി ഓടിച്ച പൊലീസ് വാഹനം വഴിയോരത്തെ വിളക്കുകാലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. വാഹനത്തിന് കേടുപാടുകളgx ഉണ്ടായി. ഇതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. കൂട്ടത്തല്ലിലുള്‍പ്പെട്ട എല്ലാവരും പിടിയിലായി. കുവൈത്ത് സ്വദേശികളാണ് ഇവര്‍. പിടിയിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

Read More -  പരിശീലനത്തിനിടെ യുദ്ധവിമാനം തകര്‍ന്നു വീണു

കുവൈത്തില്‍ വ്യായാമം ചെയ്യുകയായിരുന്ന റഷ്യൻ യുവതിയെ പീഡിപ്പിച്ചു; പ്രതിയുടെ അപ്പീൽ കോടതി തള്ളി

കുവൈത്ത് സിറ്റി: വ്യായാമം ചെയ്യുകയായിരുന്ന റഷ്യൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി നൽകിയ അപ്പീൽ പരമോന്നത കോടതി തള്ളി. കുവൈത്തിലാണ് സംഭവം.  സാൽവ പ്രദേശത്തെ നടപ്പാതയിൽ വ്യായാമം ചെയ്യുകയായിരുന്ന റഷ്യൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കേസില്‍ പ്രതിയായ യുവാവിന് 15 വർഷത്തെ കഠിന തടവായിരുന്നു ശിക്ഷ വിധിച്ചിരുന്നത്.

Read More - സൗദിയിൽ ഒട്ടകങ്ങളെ കയറ്റിയ ട്രക്ക് മറിഞ്ഞ് രണ്ട് പ്രവാസികള്‍ മരിച്ചു

ഇതിനെതിരെ സമർപ്പിച്ച അപ്പീലാണ് ഇപ്പോള്‍ തള്ളിയത്. 2020 ഏപ്രിൽ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലൈംഗികമായി പീഡിപ്പിച്ച കുറ്റം ചുമത്തി പബ്ലിക് പ്രോസിക്യൂഷൻ പ്രതിയെ വിചാരണയ്ക്ക് റഫർ ചെയ്യുകയായിരുന്നു. മറ്റൊരു കേസിൽ 2017ൽ പുറപ്പെടുവിച്ച കോടതി വിധി പ്രകാരം അഞ്ച് വർഷം തടവിന് പ്രതി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

click me!