മക്കളെ കാണാൻ സന്ദർശന വിസയിലെത്തിയ ദിവസം തന്നെ മലയാളി സൗദിയില്‍ മരിച്ചു

Published : Nov 07, 2022, 09:50 PM ISTUpdated : Nov 07, 2022, 09:58 PM IST
മക്കളെ കാണാൻ സന്ദർശന വിസയിലെത്തിയ ദിവസം തന്നെ മലയാളി സൗദിയില്‍ മരിച്ചു

Synopsis

മുൻ പ്രവാസിയായ അദ്ദേഹം ജിസാനിലുള്ള മക്കളെ സന്ദർശിക്കാൻ ഭാര്യയോടൊപ്പം ഞായറാഴ്ച വൈകീട്ട് ജീസാനിലെത്തി രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു.

റിയാദ്: സന്ദർശന വിസയിൽ സൗദിയിലുള്ള മക്കളെ കാണാനെത്തിയ ദിവസം തന്നെ മലയാളി മരിച്ചു. മലപ്പുറം നീരോൽപലം സ്വദേശി പരേതനായ പൊന്നച്ചൻ മാറമ്മാട്ടിൽ ഹസ്സൻകുട്ടി ഹാജിയുടെ മകൻ ഹംസ (58) ആണ് ജിസാനിൽ ഞായറാഴ്ച രാത്രി മരിച്ചത്.

മുൻ പ്രവാസിയായ അദ്ദേഹം ജിസാനിലുള്ള മക്കളെ സന്ദർശിക്കാൻ ഭാര്യയോടൊപ്പം ഞായറാഴ്ച വൈകീട്ട് ജീസാനിലെത്തി രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. ഉറക്കത്തിലായിരുന്നു മരണം. മൃതദേഹം ജിസാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ആയിശ, മക്കൾ: ഫായിസ, ഫൗസാൻ, അഫ്സാൻ, സിയാൻ. മരുമകൻ: അഫ്സൽ. മൃതദേഹം ജിസാനിൽ ഖബറടക്കും. അതിനുള്ള നിയമ നടപടികൾ പൂർത്തീകരിക്കാൻ സഹോദരൻ മുജീബിനോപ്പം ജിസാൻ ഐ.സി.ഫ് നേതാകളായ സിറാജ് കുറ്റിയാടി,  അബ്ദുല്ല സുഹ്രി, മുഹമ്മദ് സ്വലിഹ്, അനസ് ജൗഹരി, റഹനാസ് കുറ്റിയാടി എന്നിവർ രംഗത്തുണ്ട്.

Read More -  അപ്രതീക്ഷിതമായി വിരലടയാളത്തില്‍ കുടുങ്ങി പ്രവാസി മലയാളി; നാട്ടിലേക്കയക്കും

ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ്: അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. റിയാദിൽ സ്‍പോൺസറുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം തയ്യാല ഓമച്ചപുഴ ഞാറകടവത്ത് വീട്ടിൽ അഹ്‌മദ്‌ (56) ആണ് മരിച്ചത്. പരേതനായ മമ്മദ് ആണ് പിതാവ്. മാതാവ് - അവ്വ ഉമ്മ, ഭാര്യ - സുലൈഖ, മക്കൾ - മുഹമ്മദ്‌ നുഹ്, മാനുൽ ശിബ്‌ലു, ദിൽഷാ ഷിബില, ഫിൻഷാ ഷിബില. മൃതദേഹം റിയാദിൽ ഖബറടക്കും. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഇസ്‍ഹാഖ് താനൂർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.

Read More - പ്രവാസി മലയാളി യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ