താമസ സ്ഥലത്ത് വന്‍തോതില്‍ മദ്യനിര്‍മാണം; നിരവധി പ്രവാസികള്‍ അറസ്റ്റില്‍

Published : Apr 11, 2023, 08:10 PM IST
താമസ സ്ഥലത്ത് വന്‍തോതില്‍ മദ്യനിര്‍മാണം; നിരവധി പ്രവാസികള്‍ അറസ്റ്റില്‍

Synopsis

ഒരു കുവൈത്തി പൗരനാണ് അനധികൃത മദ്യ നിര്‍മാണം സംബന്ധിച്ച വിവരം അധികൃതര്‍ക്ക് നല്‍കിയത്. തുടര്‍ന്ന് രഹസ്യമായി അന്വേഷണം നടത്തിയ ശേഷം ഇവിടെ റെയ്ഡ് ചെയ്യുകയായിരുന്നു. 

കുവൈത്ത് സിറ്റി: കവൈത്തില്‍ ഒരു താമസ സ്ഥലം കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യ നിര്‍മാണം നടത്തിയ പ്രവാസികള്‍ അറസ്റ്റിലായി. സബാഹ് അല്‍ സലീം ഏരിയയില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്‍ഡിലാണ് ഇത് കണ്ടെത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തു.

ഒരു കുവൈത്തി പൗരനാണ് അനധികൃത മദ്യ നിര്‍മാണം സംബന്ധിച്ച വിവരം അധികൃതര്‍ക്ക് നല്‍കിയത്. തുടര്‍ന്ന് രഹസ്യമായി അന്വേഷണം നടത്തിയ ശേഷം ഇവിടെ റെയ്ഡ് ചെയ്യുകയായിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്ന നിരവധി പ്രവാസികളെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. മദ്യ നിര്‍മാണത്തിനുള്ള അസംസ്‍കൃത വസ്‍തുക്കള്‍ നിരവധി ബാരലുകളില്‍ നിറച്ചത് ഇവിടെ ഉണ്ടായിരുന്നു. നിര്‍മാണം പൂര്‍ത്തിയായ മദ്യക്കുപ്പികള്‍, മദ്യ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ എന്നിങ്ങനെയുള്ള നിരവധി സാധനങ്ങളും  ഇവിടെ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായ വ്യക്തികളെയും പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.
 


Read also: പ്രവാസി യുവാവിനെ ഇടിച്ചിട്ട ശേഷം വാഹനവുമായി രക്ഷപ്പെട്ട ഡ്രൈവര്‍ പിടിയില്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പതിറ്റാണ്ടുകൾക്ക് മുമ്പ് പരമ്പരാഗത രീതിയിൽ സൗദി മരുഭൂമിയിൽ നീരുറവകൾ കണ്ടെത്തിയിരുന്ന മലയാളി | Saudi
മനസും ശരീരവും തണുപ്പിക്കാൻ മസാഫി | Masafi | Wadis | Underground springs