
കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ അപകടത്തില്‍ പരിക്കേറ്റവരെ ചികിത്സക്കായി മെഡിക്കല്‍ എമര്‍ജന്‍സി റൂമിലേക്ക് മാറ്റി.
Read Also - കടന്നു പോയത് ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചയിലൂടെ; മുഴുവൻ സർവീസും സാധാരണ നിലയിലായെന്ന് എമിറേറ്റ്സ് എയർലൈൻസ്
യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദി അറേബ്യയില്‍ യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ബാസില്‍ ബിന്‍ സുഹൈല്‍ എന്ന യുവാവിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
സൗദി യുവതി നുവൈര്‍ ബിന്‍ത് നാജിയാണ് കൊല്ലപ്പെട്ടത്. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റൊരാളുടെ ജീവന്‍ മനപ്പൂര്‍വ്വം ഹനിക്കുന്നത് രാജ്യസുരക്ഷയ്ക്ക് എതിരാണെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്ക് വധിശക്ഷയാണ് ശിക്ഷയായി നല്‍കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മ്മപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam