Drug Smuggling: ഒമാനില്‍ വൻ മയക്കുമരുന്ന് വേട്ട; ബോട്ടില്‍ കടത്താന്‍ ശ്രമിച്ച 'ഖാത്ത്' പിടിച്ചെടുത്തു

By Web TeamFirst Published Jan 28, 2022, 9:05 PM IST
Highlights

ഒമാനില്‍ രണ്ട് വ്യത്യസ്‍ത സംഭവങ്ങളിലായി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പൊലീസിന്റെ പിടിയിലായി. 

മസ്‍കത്ത്: ഒമാനില്‍ (Oman) മയക്കുമരുന്ന് കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച (Attempt to smuggle drugs) സംഘങ്ങള്‍ പൊലീസിന്റെ പിടിയിലായി‍. രണ്ട് വ്യത്യസ്‍ത സംഭവങ്ങളിലായി ഖാത്ത്' എന്നയിനം  മയക്കുമരുന്ന് (khat drug) കടത്താന്‍ ശ്രമിച്ചവരെയാണ്  ദോഫാർ ഗവര്‍ണറേറ്റ് കോസ്റ്റ് ഗാർഡ് പൊലീസ് (Coast Guard police) പരാജയപ്പെടുത്തിയത്.

രണ്ട് കള്ളക്കടത്ത് ബോട്ടുകളും പൊലീസ് പിടിച്ചെടുത്തു. ഒരു ബോട്ടിൽ രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച നാല് പേരുടെ പക്കൽ 2,224 ഖാത്ത് മയക്കുമരുന്ന് പൊതികളാണുണ്ടായിരുന്നത്. നാല് പേര്‍ സഞ്ചരിച്ചിരുന്ന മറ്റൊരു ബോട്ടിൽ നിന്നും 1,522 പൊതി ഖാത്തും പിടിച്ചെടുത്തതായി റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആഫ്രിക്കന്‍, അറേബ്യന്‍ മേഖലകളില്‍ വളരുന്ന കഞ്ചാവിനോട് സാമ്യമുള്ള ചെടിയാണ് 'ഖാത്ത്'.
 

الشرطة تضبط مهربي مخدرات وأشخاص بمحافظة ظفار.. pic.twitter.com/LwjJinpCsi

— شرطة عُمان السلطانية (@RoyalOmanPolice)
click me!