
കുവൈത്ത് സിറ്റി: ചില രാജ്യങ്ങളിൽ എച്ച്‌ഐവി അണുബാധ വർധിച്ചതിനെ തുടർന്ന്, കുവൈത്ത് ആരോഗ്യ മന്ത്രാലയം ജാഗ്രത ശക്തമാക്കി. രാജ്യത്തേക്ക് എച്ച്‌ഐവി പോലുള്ള പകർച്ചവ്യാധികൾ പ്രവേശിക്കാതിരിക്കാൻ ശക്തമായ ആരോഗ്യ പരിശോധനയും നിരീക്ഷണ നടപടികളും നടപ്പിലാക്കിയതായി അധികൃതർ അറിയിച്ചു.
ആരോഗ്യ മന്ത്രാലയത്തിലെ പൊതു ആരോഗ്യകാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. മുൻതർ അൽ ഹസവിയുടെപ്രകാരം, പ്രതിരോധ നടപടികൾ യാത്രക്കാർ കുവൈത്തിൽ എത്തുന്നതിന് മുമ്പേ ആരംഭിക്കും. വിദേശത്ത് അംഗീകൃത മെഡിക്കൽ കേന്ദ്രങ്ങളിൽ പരിശോധനകൾ നടത്തുന്നതിനാണ് നിർദ്ദേശം.
പ്രവാസികൾക്ക് തൊഴിൽ വിസ ലഭിക്കാൻ കുവൈത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് അവരുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകൾ കുവൈത്ത് കോൺസുലേറ്റുകൾ വഴിയോ എംബസികൾ വഴിയോ അംഗീകരിക്കപ്പെടണം. ഇതിനുശേഷം രാജ്യത്ത് എത്തുമ്പോൾ, താമസാനുമതിക്കായി വീണ്ടും ആരോഗ്യ പരിശോധന നിർബന്ധമാണ്. കുവൈത്തിൽ നിലവിലുള്ള ആരോഗ്യ നിയന്ത്രണ സംവിധാനം വളരെ കൃത്യവും സമഗ്രവുമാണെന്ന് ഡോ. അൽ ഹസവി വ്യക്തമാക്കി. രാജ്യത്തെ പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനായി വിദേശത്തുനിന്ന് വരുന്നവരുടെ ആരോഗ്യസ്ഥിതി നിർണയിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ