Men Arrested for Theft : വിദേശികളെ കവര്‍ച്ച നടത്തിയ സംഘം കുവൈത്തില്‍ പിടിയില്‍

Published : Dec 21, 2021, 08:50 PM IST
Men Arrested for Theft : വിദേശികളെ കവര്‍ച്ച നടത്തിയ സംഘം കുവൈത്തില്‍ പിടിയില്‍

Synopsis

സായുധ കവര്‍ച്ച നടത്തി വരികയായിരുന്ന സംഘത്തെ ജഹ്‌റ ഡിറ്റക്ടീവ്‌സാണ് പിടികൂടിയത്. അറബ് വേഷം ധരിച്ചെത്തുന്ന പ്രതികള്‍ വടക്കന്‍ മേഖലയില്‍ യാത്രക്കാരെ കവര്‍ച്ച ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait) വിദേശികളെ കവര്‍ച്ച(theft) നടത്തിവന്ന സംഘം പിടിയില്‍. കുവൈത്തിയും ബിദൂനിയും രണ്ട് അറബ് വംശജരുമടങ്ങുന്ന സംഘത്തെയാണ് പിടികൂടിയത്. 

സായുധ കവര്‍ച്ച നടത്തി വരികയായിരുന്ന സംഘത്തെ ജഹ്‌റ ഡിറ്റക്ടീവ്‌സാണ് പിടികൂടിയത്. അറബ് വേഷം ധരിച്ചെത്തുന്ന പ്രതികള്‍ വടക്കന്‍ മേഖലയില്‍ യാത്രക്കാരെ കവര്‍ച്ച ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി പൊലീസ് നിരീക്ഷണം ശക്തമാക്കി വരികയായിരുന്നു. പിടിയിലായവരെ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

കുവൈത്ത് സിറ്റി: കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കുവൈത്തില്‍ നിന്ന് 22,427 പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2020 ജനുവരി ഒന്ന് മുതല്‍ 2021 സെപ്‍തംബര്‍ 1 വരെയുള്ള കണക്കുകളാണിത്. ഒരു പാര്‍ലമെന്റ് അംഗത്തിന് ചോദ്യത്തിനുള്ള മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം ഈ കണക്കുകള്‍ പുറത്തുവിട്ടത്.

കുവൈത്ത് അമീറിന്റെ ഉത്തരവ് നമ്പര്‍ 17/1959 പ്രകാരമാണ് നാടുകടത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്രവാസികളുടെ താമസം ഉള്‍പ്പെടെയുള്ളവ സംബന്ധമായ നിയമങ്ങളും അതത് സമയങ്ങളിലെ ഉത്തരവുകളും അടിസ്ഥാനമാക്കിയാണ് പരിശോധനകള്‍ നടത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതെന്നും വിശദീകരിച്ചിട്ടുണ്ട്.

അതേസമയം താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെയും തൊഴില്‍ നിയമ ലംഘകരെയും കണ്ടെത്താന്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധനകള്‍ നടന്നുവരികയാണ്. കൊവിഡ് സമയത്ത് പരിശോധനകള്‍ നിര്‍ത്തിവെയ്‍ക്കുകയും നിയമലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ അവസരം നല്‍കുകയും ചെയ്‍തിരുന്നു. ഒന്നിലേറെ തവണ ഇതിനുള്ള സമയം നീട്ടി നല്‍കിയിട്ടും നിരവധിപ്പേര്‍ ഇത് ഉപയോഗപ്പെടുത്തിയിരുന്നില്ല. കൊവിഡ് പ്രതിസന്ധിക്ക് അയവുവന്നതോടെ വിമാന സര്‍വീസുകള്‍ തുടങ്ങിയതിന് പിന്നാലെ ശക്തമായ പരിശോധനയും ആരംഭിക്കുകയായിരുന്നു.

അതേസമയം നിയമ ലംഘകരായ പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇനി പൊതുമാപ്പ് നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സ്വമേധയാ പിഴയടച്ച് രാജ്യം വിടാനാവും. ഇവര്‍ക്ക് മറ്റൊരു വിസയില്‍ തിരികെ വരികയും ചെയ്യാം. എന്നാല്‍ അധികൃതരുടെ പരിശോധനയില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കുവൈത്തില്‍ പിന്നീട് വിലക്കേര്‍പ്പെടുത്തും. മറ്റ് ജി.സി.സി രാജ്യങ്ങളില്‍ പ്രവേശിക്കാനും ഇവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് വിലക്കുണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ