സൗദിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധം

Published : Mar 24, 2025, 04:53 PM IST
സൗദിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധം

Synopsis

സൗദിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്കാണ് മെനിഞ്ചൈറ്റിസ് വാക്സിനേഷൻ മന്ത്രാലയം നിര്‍ബന്ധമാക്കിയത്. 

റിയാദ്: ഈ വർഷം ഹജ്ജ് നിർവഹിക്കുന്ന സൗദിയിൽ നിന്നുള്ള തീർഥാടകർക്ക് (പൗരന്മാരും വിദേശ താമസക്കാരും ഉൾപ്പടെ) മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഈ വാക്സിനേഷൻ നടത്താതെ ഹജ്ജ് ചെയ്യുന്നതിനുള്ള പാക്കേജുകൾ ബുക്ക് െചയ്യാനോ കർമങ്ങൾ നിർവഹിക്കാനോ അനുമതി ലഭിക്കില്ല. 

പൂർണാരോഗ്യത്തോടെയും സുരക്ഷയോടെയും ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിനുള്ള അന്തരീക്ഷം ഒരുക്കുന്നതിന്‍റെ ഭാഗമാണ് ഈ നിബന്ധന. തീർഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.

Read Also - മാസം രണ്ട് ലക്ഷം രൂപ വരെ ശമ്പളം; വിമാന ടിക്കറ്റ് ഉൾപ്പടെ സൗജന്യം, 250 ഒഴിവുകൾ, മലയാളികളേ ജർമ്മനിയിൽ തൊഴിലവസരം

കൂടാതെ തീർഥാടകർക്ക് ഇൻഫ്ലുവൻസ വാക്സിനും കോവിഡ്-19 വാക്സിനും മന്ത്രാലയം ശിപാർശ ചെയ്തു. മന്ത്രാലയത്തിെൻറ ‘മൈ ഹെൽത്ത്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി വാക്സിനേഷനുള്ള അപ്പോയിൻമെൻറ് എടുക്കാവുന്നതാണെന്നും ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം വാക്സിനേഷനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജീവിതാഭിലാഷം പൂർത്തിയാക്കി മടക്കം; ഉംറ കഴിഞ്ഞ് മടങ്ങവേ ഇന്ത്യക്കാരൻ സൗദിയിൽ മരിച്ചു
നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണു; സൗദിയിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു