ബഹ്‌റൈനില്‍ ഉച്ചവിശ്രമ നിയമം ഇന്നുമുതല്‍ പ്രാബല്യത്തില്‍

By Web TeamFirst Published Jul 1, 2021, 1:31 PM IST
Highlights

നിയമം നടപ്പിലാക്കുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചതായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

മനാമ: ബഹ്‌റൈനില്‍ ഉച്ചവിശ്രമ നിയമം ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ജൂലൈ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെ ഉച്ചയ്ക്ക് 12 മണിക്കും വൈകിട്ട് നാലിനും ഇടയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് നിരോധിക്കുന്നതാണ് നിയമം. സൂര്യാഘാതത്തില്‍ നിന്നും വേനല്‍ക്കാല രോഗങ്ങളില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കാനാണ് ഈ നടപടി. 

നിയമം നടപ്പിലാക്കുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചതായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തൊഴിലിടങ്ങളില്‍ ഫീല്‍ഡ് പരിശോധന നടത്തും. നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് മൂന്ന് മാസം വരെ തടവുശിക്ഷയോ 500ദിനാര്‍ മുതല്‍ 1,000 ദിനാര്‍ വരെ പിഴയോ ഇവ രണ്ടുമോ ആണ് ശിക്ഷയായി ലഭിക്കുക. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!