
മസ്കറ്റ്: ഒമാനിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അല്‍ അമെറാത്ത് വിലായത്തില്‍ ഇന്ന് രാവിലെ 11:06ന് അനുഭവപ്പെട്ടതെന്ന് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അല്‍ അമെറാത്ത്, മസ്കറ്റ്, മത്ര, വാദി കബീര്‍, സിദാബ് എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടു. മസ്കറ്റ് നഗരത്തിന് തെക്ക്പടിഞ്ഞാറ് എട്ട് കിലോമീറ്റര്‍ മാറിയുള്ള അല്‍ അമെറാത്തില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Read Also - ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ യുഎഇയിലെ പെട്രോൾ വില; പുതിയ ഇന്ധനവില ഇന്ന് അർധരാത്രി മുതല്‍ പ്രാബല്യത്തിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ