ഔദ്യോഗിക സന്ദര്‍ശനത്തിനായി കേന്ദ്രമന്ത്രി വി മുരളീധരന്‍ മസ്കറ്റിൽ

Published : Oct 18, 2023, 07:51 PM IST
ഔദ്യോഗിക സന്ദര്‍ശനത്തിനായി കേന്ദ്രമന്ത്രി വി മുരളീധരന്‍  മസ്കറ്റിൽ

Synopsis

ഇന്ത്യയ്ക്കും ഒമാനുമിടയിലുള്ള സൗഹൃദം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വി. മുരളീധരന്റെ ഒമാന്‍ സന്ദര്‍ശനമെന്ന് എംബസി എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച സന്ദേശത്തിൽ പറയുന്നു.

മസ്കറ്റ്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഒമാനിലെത്തി. ഇത് മൂന്നാം  തവണയാണ് വി. മുരളീധരന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തുന്നത്.

ഇന്ത്യയ്ക്കും ഒമാനുമിടയിലുള്ള സൗഹൃദം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വി. മുരളീധരന്റെ ഒമാന്‍ സന്ദര്‍ശനമെന്ന് എംബസി എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച സന്ദേശത്തിൽ പറയുന്നു. ഒമാൻ ഭരണ നേതൃത്വവുമായി ഫലപ്രദമായ ചർച്ചകൾ നടത്തുമെന്നും,  ഇന്ത്യന്‍ സമൂഹമായി കൂടിക്കാഴ്ച നടത്തുമെന്നും  ഔദ്യോഗിക പ്രസ്‍താവനയില്‍ അറിയിച്ചിട്ടുണ്ട്.

Read Also -  ഗാസയിലെ ആശുപത്രി ആക്രമണത്തിൽ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ, 100 മില്യൺ അടിയന്തര സഹായം പ്രഖ്യാപിച്ച് ജിസിസി

ഈ ഗള്‍ഫ് രാജ്യത്തേക്ക് ഇനി എളുപ്പം പറക്കാം; ആറ് രാജ്യക്കാര്‍ക്ക് കൂടി ഇ -വിസ റെഡി

റിയാദ്: ആറ് രാജ്യക്കാര്‍ക്ക് കൂടി ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയും ഓണ്‍ അറൈവല്‍ വിസയും അനുവദിക്കാന്‍ തുടങ്ങിയതായി സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. സൗദി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഈ രാജ്യക്കാര്‍ക്ക് ടൂറിസ്റ്റ് വിസക്കായി ഓണ്‍ലൈനായി അപേക്ഷിക്കുകയോ സൗദി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ എത്തുന്ന മുറയ്ക്ക് വിസ നേടാനോ സാധിക്കും. 

തുര്‍ക്കി, തായ്‌ലന്‍ഡ്, മൗറീഷ്യസ്, പനാമ, സീഷെല്‍സ്, സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് എന്നീ രാജ്യക്കാര്‍ക്കാണ് ഇ വിസയും ഓണ്‍ അറവൈല്‍ വിസയും അനുവദിക്കാന്‍ തുടങ്ങിയത്. ഇതോടെ ഇ-വിസയും ഓണ്‍ അറൈവല്‍ വിസയും ലഭിക്കുന്ന രാജ്യക്കാരുടെ എണ്ണം 63 ആയി. 

ടൂറിസ്റ്റ് വിസയിൽ സൗദിയിൽ പ്രവേശിക്കുന്നവർക്ക് പരിപാടികളിലും എക്‌സിബിഷനുകളിലും സമ്മേളനങ്ങളിലും പങ്കെടുക്കാനും ഹജ് കാലത്തൊഴികെ ഉംറ നിർവഹിക്കാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കാനും സൗദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും സാധിക്കും. സൗദിയ, ഫ്‌ളൈ നാസ് വിമാനങ്ങളിലെ യാത്രക്കാർക്ക് 96 മണിക്കൂർ കാലാവധിയുള്ള ട്രാൻസിറ്റ് വിസയും അനുവദിക്കുന്നുണ്ട്.

ഹജ് സീസണിൽ ഉംറ കർമം നിർവഹിക്കാനും സൗദിയിൽ വേതനത്തിന് ജോലി ചെയ്യാനും വിസിറ്റ് വിസക്കാർക്ക് അനുവാദമില്ല. ഒരു വര്‍ഷം കാലാവധിയുള്ള ഇ വിസ ഉപയോഗിടച്ച് നിരവധി തവണ സൗദി സന്ദര്‍ശിക്കാം. പരമാവധി 90 ദിവസം വരെ സൗദിയില്‍ തങ്ങാന്‍ അനുവദിക്കുന്നതാണ് ഇ വിസ. 

2019 സെപ്റ്റംബർ 27 നാണ് ടൂറിസം മന്ത്രാലയം ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ തുടങ്ങിയത്. തുടക്കത്തിൽ 49 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇ-വിസയും ഓൺഅറൈവൽ വിസയും അനുവദിച്ചിരുന്നത്.

 ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ