ജിദ്ദയിലും മദീനയിലും ടൂറിസം മന്ത്രാലയത്തിന്‍റെ തൊഴിൽ മേളകൾ സംഘടിപ്പിച്ചു, 2500 തൊഴിലവസരങ്ങൾ

Published : Sep 21, 2025, 04:05 PM IST
ministry of tourism organized job fairs in jeddah and medina

Synopsis

ജിദ്ദയിലും മദീനയിലും ടൂറിസം മന്ത്രാലയം തൊഴിൽ മേളകൾ സംഘടിപ്പിച്ചു. ജിദ്ദയിൽ നടന്ന മേളയിൽ സൗദി പുരുഷന്മാർക്കും സ്ത്രീകൾക്കും ടൂറിസം മേഖലയിൽ 1,400ലധികം തൊഴിലവസരങ്ങളും മദീനയിൽ 1,100 തൊഴിലവസരങ്ങളും നൽകി.

റിയാദ്: ടൂറിസം തൊഴിൽ മേളകളുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ടൂറിസം മന്ത്രാലയം ജിദ്ദയിലും മദീനയിലും തൊഴിൽ മേളകൾ സംഘടിപ്പിച്ചു. ടൂറിസം ജോലികളിൽ സ്വദേശികളായവരെ ശാക്തീകരിക്കുന്നതിനും ടൂറിസം മേഖലയിലെ വിവിധ സ്ഥാപനങ്ങളുമായി ടൂറിസം സ്പെഷ്യാലിറ്റികളിൽ തൊഴിൽ തേടുന്ന സൗദി പുരുഷന്മാരെയും സ്ത്രീകളെയും ഒരുമിച്ച് ​കൊണ്ടുവരുന്നതിനുമാണ് മേളകൾ സംഘടിപ്പിച്ചത്.

ജിദ്ദയിൽ നടന്ന മേളയിൽ സൗദി പുരുഷന്മാർക്കും സ്ത്രീകൾക്കും ടൂറിസം മേഖലയിൽ 1,400ലധികം തൊഴിലവസരങ്ങളും മദീനയിൽ 1,100 തൊഴിലവസരങ്ങളും നൽകി. സൗദിയിലെ ടൂറിസം മേഖലയിലെ സൗദിവൽക്കരണ നിരക്ക് വർധിപ്പിക്കുന്നതിനും ദേശീയ ടൂറിസം വ്യവസായത്തിന് സൗദി പ്രതിഭകളുടെ സംഭാവന വർധിപ്പിക്കുന്നതിനും അതുവഴി യോഗ്യതയുള്ള മനുഷ്യവിഭവശേഷിയുടെ ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് തൊഴിൽ മേളകൾ.

സൗദി പുരുഷന്മാരെയും സ്ത്രീകളെയും ശാക്തീകരിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന പദ്ധതികളിൽ ഒന്നാണ് രാജ്യത്തെ നിരവധി മേഖലകളിലും നഗരങ്ങളിലും സംഘടിപ്പിക്കുന്ന ടൂറിസം മേഖലയിലെ തൊഴിൽ മേളകളെന്ന് മന്ത്രാലയം വിശദീകരിച്ചു. വിനോദസഞ്ചാര മേഖലയിലെ നിരവധി സ്ഥാപനങ്ങളുമായി സഹകരിച്ചാണിത്. അവരുടെ വിവിധ പ്രവർത്തനങ്ങളും സേവനങ്ങളും ഉപയോഗിച്ച് അതുല്യമായ അവസരങ്ങൾ പ്രദാനം ചെയ്യുക എന്നതാണ് പ്രദർശനങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രാലയം പറഞ്ഞു. യോഗ്യതയുള്ള ദേശീയ പ്രതിഭകളെ ആകർഷിക്കാൻ ആഗ്രഹിക്കുന്ന ടൂറിസം മേഖലയിലെ സ്ഥാപനങ്ങൾക്ക് വിവിധ ടൂറിസം സ്പെഷ്യാലിറ്റികളിലെ തൊഴിലന്വേഷകരെയും സ്ത്രീകളെയും ടൂറിസം മേഖലയിലെ തൊഴിൽ മേളകൾ ലക്ഷ്യമിടുന്നു. ഇരു കക്ഷികളും തമ്മിൽ നേരിട്ടുള്ള ആശയവിനിമയത്തിന് ഇത് അവസരം നൽകുന്നു. ഇത് ദേശീയ കേഡറുകൾക്ക് ഗുണപരവും സുസ്ഥിരവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സംഭാവന ചെയ്യുന്നുവെന്ന് മന്ത്രാലയം സൂചിപ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം