സൗദിയിൽ നേരീയ ഭൂചലനം അനുഭവപ്പെട്ടതായി ജിയോളജിക്കൽ സർവേ അതോറിറ്റി

By Web TeamFirst Published Oct 29, 2020, 2:16 PM IST
Highlights

ദേശീയ ഭൂകമ്പ സെൻററിന് കീഴിലെ നെറ്റ്വർക്ക് സ്റ്റേഷനിലാണ് ഭൂചലനം രേഖപ്പെടുത്തിയതെന്നും അതോറിറ്റി ട്വീറ്റ് ചെയ്തു.

റിയാദ്: ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് നഗരത്തിന് 10 കിലോ മീറ്റർ തെക്ക് ഭാഗത്ത് ബുധനാഴ്ച നേരിയ ഭൂചലനമുണ്ടായതായി സൗദി ജിയോളജിക്കൽ സർവേ അതോറിറ്റി അറിയിച്ചു. ബുധനാഴ്ച ഉച്ചക്ക് ശേഷം 2.56നാണ് 3.1 റിക്ടർ സ്കെയിലിൽ 2.5 കിലോമീറ്റർ ആഴത്തിൽ ഭൂചലനമുണ്ടായത്. ദേശീയ ഭൂകമ്പ സെൻററിന് കീഴിലെ നെറ്റ്വർക്ക് സ്റ്റേഷനിലാണ് ഭൂചലനം രേഖപ്പെടുത്തിയതെന്നും അതോറിറ്റി ട്വീറ്റ് ചെയ്തു.

click me!