ഉപഭോക്താക്കൾക്ക് അഞ്ച് ബില്യൺ ദിർഹത്തിന്റെ ലൈഫ് ഇൻഷുറൻസ് പദ്ധതിയുമായി സഫാരി

Published : Oct 29, 2020, 01:59 PM ISTUpdated : Oct 29, 2020, 02:08 PM IST
ഉപഭോക്താക്കൾക്ക് അഞ്ച് ബില്യൺ ദിർഹത്തിന്റെ ലൈഫ് ഇൻഷുറൻസ് പദ്ധതിയുമായി സഫാരി

Synopsis

ഉപഭോക്താക്കൾക്ക് യാതൊരു വിധത്തിലുള്ള അധിക ബാധ്യതയും ഇല്ലാതെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് എന്നതും ഇതിനെ വ്യത്യസ്തമാക്കുന്നു. സ്വപ്നങ്ങളും പ്രതീക്ഷകളുമായി കടൽ കടന്നെത്തിയ പ്രവാസി സമൂഹത്തിനും അവരുടെ കുടുംബങ്ങൾക്കും ആശ്വാസമേകുക എന്നതാണ് ഈ പദ്ധതിയിലൂടെ സഫാരി ലക്ഷ്യമിടുന്നത്.

ഷാര്‍ജ: ലോയൽറ്റി കാർഡ് അംഗങ്ങളായ ഉപഭോക്താക്കൾക്കായി വമ്പൻ ലൈഫ് ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് സഫാരി ഗ്രൂപ്പ്. ഒരു ലക്ഷം ഉപഭോക്താക്കൾക്ക് അഞ്ച് ബില്യൺ ദിര്‍ഹത്തിന്റെ കവറേജ് ലഭ്യമാവുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. ജിസിസിയിൽ തന്നെ ആദ്യമായാണ് ഒരു റീട്ടെയില്‍ ഗ്രൂപ്പ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്. 

കൊവിഡ് ബാധിച്ചുള്ള മരണത്തിന് ഉൾപ്പെടെ കവറേജ്  ലഭിക്കുമെന്നതാണ് സഫാരി നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രധാന സവിശേഷത. ഉപഭോക്താക്കൾക്ക് യാതൊരു വിധത്തിലുള്ള അധിക ബാധ്യതയും ഇല്ലാതെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് എന്നതും ഇതിനെ വ്യത്യസ്തമാക്കുന്നു. സ്വപ്നങ്ങളും പ്രതീക്ഷകളുമായി കടൽ കടന്നെത്തിയ പ്രവാസി സമൂഹത്തിനും അവരുടെ കുടുംബങ്ങൾക്കും ആശ്വാസമേകുക എന്നതാണ് ഈ പദ്ധതിയിലൂടെ സഫാരി ലക്ഷ്യമിടുന്നത്.

തനിക്കെന്തെങ്കിലും സംഭവിച്ചാൽ കുടുംബത്തിന്റെയും തന്നെ ആശ്രയിക്കുന്നവരുടെയും അവസ്ഥ എന്തായിരിക്കുമെന്ന ചിന്തയിൽ നീറുന്നവരാണ് ഭൂരിഭാഗം പേരും. കൊവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ അത്തരം ചിന്തകളെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. സന്നദ്ധ സംഘടനകളുടെയും സുഹൃത്തുക്കളുടെയുമൊക്കെ പരിശ്രമങ്ങളിലാണ് പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികളെ താൽക്കാലികമായെങ്കിലും മറികടക്കാൻ പ്രവാസി സമൂഹത്തിന് കഴിയുന്നത്. ഈയൊരു സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കാൻ സഫാരി തീരുമാനിച്ചത്.}
 

നിലവിൽ ഉപഭോക്താവിന് ലഭിച്ചു കൊണ്ടിരിക്കുന്ന ഓഫറുകളിലും പ്രൊമോഷനുകളിലും ഒരു കുറവും വരുത്താതെ ഉപഭോക്താവിൽ നിന്ന് അധികമായി ഒരു പൈസയും സ്വീകരിക്കാതെ ഈ പദ്ധതി നടപ്പിൽ വരുത്താൻ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് സഫാരി അധികൃതര്‍ അറിയിച്ചു. ഗോൾഡ്, സിൽവർ എന്നിങ്ങനെ 2 പ്ലാനുകളാണ് ഉണ്ടാവുക. ഗോൾഡ് പ്ലാനിൽ അംഗങ്ങളാവുന്നവർക്ക് 1,00,000 ദിര്‍ഹത്തിന്റെ കവറേജൂം സിൽവർ പ്ലാനിൽ അംഗങ്ങളാവുന്നവർക്ക് 50,000 ദിര്‍ഹത്തിന്റെ കവറേജുമാണ് ലഭിക്കുക. ഏത് പ്ലാനിൽ രജിസ്റ്റർ ചെയ്തവർക്കും മൃതദേഹം നാട്ടിലേയ്ക്കുന്നതിനായി 10,000 ദിർഹം വരെയും ലഭിക്കും.

  • 400 ക്ലബ് കാർഡ് പോയിന്റ് നൽകി രെജിസ്ട്രേഷൻ  നടപടികൾ പൂർത്തിയാകുന്നതോടെ ഒരാൾക്ക് ഇൻഷുറൻസിൽ ഗോൾഡ് പ്ലാനിൽ ചേരാം.
  • മാസം തോറും 750 ദിര്‍ഹത്തിന്റെ പര്‍ച്ചേസ് ഉറപ്പുവരുത്തുന്നതിലൂടെ 100000 ദിർഹം കവറേജുള്ള ലൈഫ് ഇൻഷുറൻസ് ഉപഭോക്താവിന്റെ പേരിൽ ആക്റ്റീവ് ആയിരിക്കും.
  • മാസം തോറും പുതുക്കുന്ന രൂപത്തിലാണ് പദ്ധതി
  • ഉപഭോക്താവിന്റെ കുടുംബാംഗങ്ങൾക്കും 40 ദിർഹം വീതം അടച്ച് ഒരു വർഷത്തെക്ക് പദ്ധതിയിൽ അംഗമാവാം.

  • 200 ക്ലബ് കാർഡ് പോയിന്റ് നൽകി രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുന്നതോടെ ഒരാൾക്ക് ഇൻഷുറൻസിൽ enroll ചെയ്യാം.
  • മാസം തോറും 300 ദിര്‍ഹത്തിന്റെ പര്‍ച്ചേസ് ഉറപ്പുവരുത്തുന്നതിലൂടെ 50,000 ദിർഹം കവറേജുള്ള ലൈഫ് ഇൻഷുറൻസ് ഉപഭോക്താവിന്റെ പേരിൽ ആക്റ്റീവ് ആയിരിക്കും.
  • മാസം തോറും പുതുക്കുന്ന രൂപത്തിലാണ് പദ്ധതി
  • ഉപഭോക്താവിന്റെ കുടുംബാംഗങ്ങൾക്കും 20 ദിർഹം വീതം അടച്ച് ഒരു വർഷത്തെക്ക് പദ്ധതിയിൽ അംഗമാവാം.

  • ഒരു കലണ്ടർ വർഷത്തിനുള്ളിൽ രണ്ട്  മാസം നിശ്ചിത തുകയുടെ പർച്ചേസ് നടത്താത്തവരുടെ യോഗ്യത നഷ്ടപ്പെടും
  • പ്രൈമറി കസ്റ്റമർന്റെ പ്രായ പരിധി - 18 മുതൽ 65 വരെ
  • കുടുംബാംഗങ്ങളുടെ പ്രായ പരിധി - 03 മുതൽ 65 വരെ
  • പ്രാഥമിക അംഗത്തിനും കുടുംബാംഗങ്ങൾക്കും സാധുതയുള്ള എമിറേറ്റ്സ് ഐ.ഡി ഉണ്ടായിരിക്കണം
  • സഫാരിയുടെ മൊബൈല്‍ ആപ്ലിക്കേഷനായ MY SAFARI APP ഡൌൺലോഡ് ചെയ്ത് രജിസ്‍ട്രേഷന്‍ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും. ഒപ്പം ഓരോ ഉപഭോക്താവിന്റെയും റിവാര്‍ഡ് പോയിന്റുകളുടെ അപ്ഡേറ്റ് അറിയുകയും ചെയ്യാം.

ചടങ്ങിൽ വെച്ച് സഫാരി ക്ലബ് കാർഡിന്റെ ഔദ്യോഗിക ലോഞ്ചിങ് നടത്തി. സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ കെഎംസിസി യു.എ.ഇ പ്രസിഡന്റ് പുത്തൂർ റഹ്മാൻ ദുബായ് പ്രസിഡന്റ് ഇബ്രാഹിം
എളേറ്റിൽ എന്നിവർ ചേർന്ന് നിർവഹിച്ചു. മൈ സഫാരി ലൈഫ് ഇൻഷുറൻസിന്റെ ഔദ്യോഗിക ലോഞ്ചിങ് സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ ഷാർജ ഇന്ത്യൻ അസോസിയേഷന് വേണ്ടി പ്രസിഡന്റ് ഇ.പി ജോൺസൻ അഷ്‌റഫ് താമരശ്ശേരി എന്നിവർ ചേർന്ന് നിർവഹിച്ചു
 


കച്ചവട താത്പര്യങ്ങൾക്കപ്പുറത്തേക്ക് കലാ കായിക സാംസ്‌കാരിക രംഗത്തും സേവന രംഗത്തും സഫാരി അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമാണ് സഫാരി ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് 2020.

കോവിഡ് എന്ന മഹാമാരിക്ക് മുന്നിൽ ലോകം പതറിയപ്പോൾ മുന്നിൽ നിന്ന് പൊരുതിയവർ. കടലിനക്കരെ മരണം സംഭവിച്ചു
എന്ന ഒറ്റക്കാരണത്താൽ മൃത ദേഹം പോലും കാണാൻ കഴിയാതിരുന്ന നിസ്സഹായതക്ക് മുന്നിലേക്ക് ആർദ്രതയുടെയും മനുഷ്യ സ്നേഹത്തിന്റെയും ആൾരൂപങ്ങളായി കടന്നു വന്നവർ. ഇവരെ സഫാരി അടയാളപ്പെടുത്തേണ്ടതുണ്ട് എന്ന തീരുമാനത്തിൽ നിന്ന് കൂടിയാണ് ഈ അവാർഡ്.


യു.എ.ഇ കെഎംസിസിക്ക് വേണ്ടി പ്രസിഡന്റ് പുത്തൂർ റഹ്മാൻ ദുബായ് പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ എന്നിവർ ചേർന്ന് അവാർഡ് സ്വീകരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷന് വേണ്ടി പ്രസിഡന്റ് ഇ.പി ജോൺസൻ ജനറൽ സെക്രെട്ടറി അബ്ദുല്ല മല്ലശേരി എന്നിവരും അവാർഡ് സ്വീകരിച്ചു. ഇതിന് പുറമെ  അഷ്റഫ് താമരശ്ശേരി, ഈസ അനീസ്, നസീർ വാടാനപ്പള്ളി എന്നിവരും അവാര്‍ഡ് ഏറ്റുവാങ്ങി.

സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് അവാർഡിന് അര്‍ഹരായവരെ പൊന്നാട അണിയിച്ചു. മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ മൊമെന്റോ കൈമാറി.
"

വാര്‍ത്താ സമ്മേളനത്തില്‍ സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ, എക്സിക്യൂട്ടീവ്
ഡയറക്ടർ ഷമീം ബക്കർ റീജിയണൽ ഡയറക്ടർ ബി.എം കാസിം എന്നിവർ പങ്കെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്