Mobile vaccination centres : ഒമാനില്‍ മൊബൈല്‍ വാക്‌സിനേഷന്‍ സൗകര്യം 24 വരെ

Published : Feb 14, 2022, 11:12 PM IST
Mobile vaccination centres : ഒമാനില്‍ മൊബൈല്‍ വാക്‌സിനേഷന്‍ സൗകര്യം 24 വരെ

Synopsis

ഈ ദിവസങ്ങളില്‍ നിശ്ചിത സ്ഥലങ്ങളിലെത്തുന്നവര്‍ക്ക് മൊബൈല്‍ യൂണിറ്റുകളില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. 

മസ്‌കറ്റ്: ഒമാന്‍ ആരോഗ്യ മന്ത്രാലയം(Oman Health Ministry) മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ ആരംഭിച്ച മൊബൈല്‍ വാക്‌സിനേഷന്‍(mobile vaccination) സൗകര്യം ഈ മാസം 24 വരെ തുടരും. ഈ ദിവസങ്ങളില്‍ നിശ്ചിത സ്ഥലങ്ങളിലെത്തുന്നവര്‍ക്ക് മൊബൈല്‍ യൂണിറ്റുകളില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. 

സീബ് വിലായത്തിലെ മസ്‌കറ്റ് മാളില്‍ ഫെബ്രുവരി 13,14 തീയതികളില്‍ വൈകിട്ട് നാലു മുതല്‍ എട്ടു മണി വരെയാണ് സമയം. അല്‍ മകാന്‍ കഫെയ്ക്ക് സമീപം ഫെബ്രുവരി 15,16 തീയതികളില്‍ വൈകിട്ട് നാലു മണി മുതല്‍ രാത്രി എട്ടുവരെ, ബോഷര്‍ വിലായത്തിലെ മിനി സ്ട്രീറ്റില്‍ 17-20 വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ. മത്ര ഹെല്‍ത്ത് സെന്ററിന് സമീപം 21, 22 തീയതികളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ, അമിറാത് വിലായത്തിലെ സുല്‍ത്താന്‍ സെന്ററിന് സമീപം 23,24 തീയതികളില്‍ വൈകിട്ട് നാല് മുതല്‍ രാത്രി എട്ടു വരെയാണ് ഇതിനുള്ള സൗകര്യമെന്ന് അധികൃതര്‍ അറിയിച്ചു.

മസ്‌കത്ത്: ഒമാനില്‍ (Oman) 1,979 പേര്‍ക്ക് കൂടി തിങ്കളാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 2,547 പേര്‍ കൂടി രോഗമുക്തരായി(Covid recoveries). കൊവിഡ് ബാധിച്ച് പുതിയതായി മൂന്ന് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.  

രാജ്യത്ത് ഇതുവരെ  3,67,679  പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,43,594 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,211 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 93.4 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 397 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 88 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ