
റിയാദ്: സൗദി എംബസി അറ്റസ്റ്റേഷൻ നോർക്ക റൂട്ട്സ് വഴിയാക്കി. കേരളത്തിൽ നിന്ന് സൗദിയിലേക്ക് പോകുന്ന ഉദ്യോഗാർഥികൾക്കായുള്ള സൗദി എംബസി അറ്റസ്റ്റേഷൻ സേവനങ്ങള്‍ ഇന്നുമുതൽ നോർക്ക റൂട്ട്സിന്റെ ഓഫീസുകൾ വഴി ലഭ്യമാകും.
നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം,കോഴിക്കോട്, റീജ്യണൽ ഓഫീസുകൾ വഴിയാണ് സൗദി എംബസി അറ്റസ്റ്റേഷൻ സേവനം ഇന്നു മുതൽ ലഭ്യമാകുക.
ഒരു സർട്ടിഫിക്കറ്റിന് 3500 രൂപയാണ് അറ്റസ്റ്റേഷന്‍ ഫീസായി ഈടാക്കുന്നത്. ഇതോടൊപ്പം അതാത് സർവ്വകലാശാലകളുടെ പരിശോധനാ ഫീസും നോർക്കയുടെ സർവീസ് ചാർജും ഈടാക്കും.
കേരളത്തിലെ സർവ്വകലാശാലകളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളാണ് നോർക്ക വഴി അറ്റസ്റ്റ് ചെയ്യുന്നത്. നിലവിൽ അറ്റസ്റ്റേഷന് വേണ്ടി ഉദ്യോഗാർത്ഥികൾ സ്വകാര്യ ഏജൻസികളെയോ സൗദി എംബസിയെയോ സമീപിക്കണമായിരുന്നു. അറ്റസ്റ്റേഷൻ നോർക്ക റൂട്ട്സ് വഴി ലഭ്യമാകുന്നതോടെ ഇനി കുറഞ്ഞ ചിലവിലും കൂടുതല്‍ വേഗത്തിലും അറ്റസ്റ്റേഷൻ പൂർത്തിയാക്കാൻ കഴിയും. കൂടുതൽ വിവരങ്ങൾ നോർക്കയുടെ www.norkaroots.net എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam