നിയമ നടപടികൾ നേരിടുന്നത് 40,000ലധികം പ്രവാസികൾ, സൗദിയിൽ താമസ, തൊഴിൽ പരിശോധനകൾ ശക്തം

Published : Mar 09, 2025, 03:59 PM IST
നിയമ നടപടികൾ നേരിടുന്നത് 40,000ലധികം പ്രവാസികൾ, സൗദിയിൽ താമസ, തൊഴിൽ പരിശോധനകൾ ശക്തം

Synopsis

ഒരാഴ്ചക്കിടെ 20,749 നിയമലംഘകർ പിടിയിലായതായി ആ​ഭ്യന്തര മന്ത്രാലയം അധികൃതർ

റിയാദ്: സൗദി അറേബ്യയിലുടനീളം താമസ, തൊഴിൽ, അതിർത്തി സുരക്ഷ ലംഘകരെ കണ്ടെത്തുന്നതിനായി പരിശോധനകൾ ശക്തമാക്കി. ആ​ഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നു വരുന്നത്. ഇതിന്റെ ഫലമായി കഴിഞ്ഞ ഒരാഴ്ചക്കിടെ 20,749 നിയമലംഘകർ പിടിയിലായതായി അധികൃതർ അറിയിച്ചു. ഫെബ്രുവരി 27 മുതൽ മാർച്ച് 5 വരെ നടത്തിയ പരിശോധനയിലാണ് താമസ, തൊഴിൽ, അതിർത്തി സുരക്ഷ നിയമങ്ങൾ ലംഘിച്ചവരെ പിടികൂടിയത്. 

ഇതിൽ 13,871 ലംഘനങ്ങൾ റസിഡൻസി നിയമവുമായി ബന്ധപ്പെട്ടതാണ്. 3517 പേരാണ് അതിർത്തി സുരക്ഷ നിയമങ്ങൾ ലംഘിച്ചതിന് അറസ്റ്റിലായത്. 3361 പേർ തൊഴിൽ നിയമ ലംഘകരാണ്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 1051 പേരിൽ 54 ശതമാനം എത്യോപ്യക്കാരും 43 ശതമാനം യമനികളും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. കൂടാതെ അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 90 പേരെയും പിടികൂടിയിട്ടുണ്ട്. നിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യവും ഒരുക്കിയ 12 പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. 

നിലവിൽ 40,173 പ്രവാസികളാണ് നിയമ നടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്നത്. ഇതിൽ 35,862 പുരുഷന്മാരും 4,311 സ്ത്രീകളും ഉൾപ്പെടുന്നു. കസ്റ്റഡിയിലെടുത്തവരിൽ 32,375 നിയമലംഘകർക്ക് ശരിയായ യാത്രാ രേഖകൾ ലഭിക്കുന്നതിന് അതത് എംബസികളുമായോ കോൺസുലേറ്റുകളുമായോ ബന്ധപ്പെടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 2,576 പേരെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. 

read more: ദുബൈ കാണാൻ ആ​ഗ്രഹം, കാൻസർ ബാധിതയായ ഒമ്പതുവയസ്സുകാരിയുടെ സ്വപ്നം സാക്ഷാത്കരിച്ച് ശൈഖ് ഹംദാൻ

രാജ്യത്തേക്ക് നിയമവിരുദ്ധമായി പ്രവേശിക്കാൻ സൗകര്യമൊരുക്കുന്നവർക്ക് പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ നിയമലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിൽ കണ്ടെത്തിയാൽ 911എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലാണ് കണ്ടെത്തുന്നതെങ്കിൽ 999, 996 എന്നീ നമ്പറുകളിലും റിപ്പോർട്ട് ചെയ്യണമെന്ന് സൗദി അധികൃതർ ആവശ്യപ്പെട്ടു.   

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ