പിടിമുറുക്കി കൊവിഡ്; ഗള്‍ഫില്‍ 24 മണിക്കൂറിനിടെ 6,500ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

By Web TeamFirst Published May 31, 2020, 1:34 PM IST
Highlights

സൗദി നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി. ഇന്നു മുതല്‍  ആഭ്യന്തര വിമാനസര്‍വീസുകളും ട്രെയിന്‍ ഗതാഗതവും തുടങ്ങി.   

അബുദാബി: ഗള്‍ഫില്‍ ഇരുപത്തിനാലുമണിക്കൂറിനിടെ 6,654 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 219,919 ആയി. 1,045പേര്‍ മരിച്ചു. ഏറ്റവും കൂടുതല്‍ മരണം സൗദി അറേബ്യയിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 480 പേരാണ് സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം സൗദി നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി. ഇന്നു മുതല്‍  ആഭ്യന്തര വിമാനസര്‍വീസുകളും ട്രെയിന്‍ ഗതാഗതവും തുടങ്ങി.   

ദുബായില്‍ കൂടുതല്‍ ഇളവുകള്‍; പള്ളികള്‍ തുറന്നേക്കും, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

'കൊവിഡ് രോഗികളുടെ എണ്ണം ഉയരും, മുന്നറിയിപ്പുകള്‍ ലംഘിച്ച് റമദാനില്‍ ഒത്തുചേര്‍ന്നു': ഒമാന്‍ ആരോഗ്യമന്ത്രി

click me!