
റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ ദിവസം ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലയച്ചു. റിയാദിന് സമീപം ഹോത്ത സുദൈറിൽ മരിച്ച പാലക്കാട് ചേർപ്പുളശ്ശേരി കിളിയങ്ങൽ സ്വദേശി ഹസൈനാരുടെ (62) മൃതദേഹമാണ് ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്.
Also Read : ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിച്ചു
സ്വദേശമായ പന്തൽകുന്നു ജുമാ മസ്ജിദിൽ ഖബറടക്കി. 30 വർഷത്തോളമായി ഹുത്ത സുദൈറിലും മറ്റും ബഖാല ജോലി ചെയ്തുവരികയായിരുന്നു. രാവിലെ ജോലിക്കിടെ ഹൃദയാഘാതം മൂലമാണ് മരിച്ചത്. പിതാവ്: ഉണ്ണീൻ കുട്ടി (പരേതൻ), മാതാവ്: ഫാത്തിമ (പരേതൻ), ഭാര്യ: സൈഫുന്നീസ, മക്കൾ: ഷമാന, ഹന. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ ഹുദവി, ഹുത്ത സുദൈർ കെ.എം.സി.സി ഭാരവാഹികളായ ഹംസ ആതവനാട്, മുസ്തഫ ചെറുമുക്ക്, സുഹൃത്ത് ജലീൽ ചേർപ്പുളശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.
റിയാദ്: സൗദിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയും മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ അൽഹസയിൽ നിന്ന് 300 കിലോമീറ്റർ അകലെ ഹർദിൽ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു അപകടം. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തൻവീട്ടിൽ പടിറ്റതിൽ ഇസ്മായിൽ കുഞ്ഞിന്റെ മകൻ മുഹമ്മദ് റാഷിദും (32), ഒരു തമിഴ്‍നാട് സ്വദേശിയും ഒരു ബംഗ്ലാദേശി പൗരനുമാണ് അപകടത്തിൽ മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ മണൽ കൂനയിൽ കയറി മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാഹനത്തിന്റെ അടിയിൽ പെട്ടാണ് മൂന്നു പേരും മരിച്ചത്. സുരക്ഷാ സേനയെത്തി വാഹനമുയർത്തി ഇവരെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
റിയാദിൽ നിന്ന് എത്തിയവരാണെന്നാണിയിരുന്നു പ്രാഥമിക വിവരം. അപകടം നടന്ന ഉടനെ അതുവഴി എത്തിയ സ്വദേശി പൗരൻ ട്വിറ്റിൽ നൽകിയ വീഡിയോയിലുടെയാണ് അപകട വിവരം പുറംലോകം അറിഞ്ഞത്. മരിച്ച മുഹമ്മദ് റാഷിദിന്റെ മൃതദേഹം അൽഹസയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ