ഹൃദായാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Published : Oct 22, 2022, 10:21 PM ISTUpdated : Oct 22, 2022, 10:27 PM IST
ഹൃദായാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Synopsis

മൃതദേഹം ശനിയാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് ഖബറടക്കി.

റിയാദ്: റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദായാഘാതം മൂലം മരിച്ച മലപ്പുറം തേഞ്ഞിപ്പലം ചെനക്കലാങ്ങാടി കൊയപ്പ പാണബ്ര വെള്ളകാട്ടിൽ സ്വദേശി പുതിയ വീട്ടിൽ സിദ്ധീഖിന്റെ (53) വെള്ളിയാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോയി.

മൃതദേഹം ശനിയാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് ഖബറടക്കി. പിതാവ്: കുഞ്ഞി മൊയ്തീൻ (പരേതൻ), മാതാവ്: കദീജ. ഭാര്യ: സൈനബ, മക്കൾ: സുഹൈൽ, ഫസീല. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിലാണ് പൂർത്തീകരിച്ചത്.

Read More - സ്‌കൂള്‍ വാനില്‍ ശ്വാസംമുട്ടി മരിച്ച അഞ്ചു വയസ്സുകാരന്റെ മൃതദേഹം സംസ്‌കരിച്ചു

 മലയാളി ഉംറ തീര്‍ത്ഥാടകന്‍ മക്കയിൽ നിര്യാതനായി

റിയാദ്: ഉംറ നിർവഹിക്കുന്നതിനു വേണ്ടിയെത്തിയ മലയാളി മക്കയില്‍ നിര്യാതനായി. സ്വകാര്യ ഗ്രൂപ്പിൽ എത്തിയ മലപ്പുറം അരീക്കോട് സ്വദേശിയാണ് മക്കയിൽ മരിച്ചത്. അരീക്കോട് പുവ്വത്തിക്കൽ സ്വദേശി പൂവൻചേരി കമ്മുക്കുട്ടി (65) ആണ് മരണപ്പെട്ടത്. മക്കയിലെ താമസ്ഥലത്ത് വെച്ചാണ് മരണം. സ്വകാര്യ ഉംറ ഗ്രൂപ്പായ സഹാറയിലാണ് ഇദ്ദേഹം എത്തിയത്. മയ്യിത്ത് മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Read More -  സൗദി അറേബ്യയില്‍ സെക്യൂരിറ്റി ഗാർഡുകള്‍ക്ക് ഇടവേളയില്ലാതെ അഞ്ച് മണിക്കൂറിലധികം ജോലി പാടില്ല

അതേസമയം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിൽ നിന്ന് ഉംറ വിസയിൽ മക്കയിലെത്തിയ മറ്റൊരു മലയാളി മരണപ്പെട്ടിരുന്നു. മലപ്പുറം എടപ്പാൾ പെരുമ്പറമ്പ് മഹല്ലിൽ വൈദ്യർ പടിയിൽ താമസിക്കുന്ന മരയങ്ങാട്ട് കുഞ്ഞാപ്പുട്ടി (63) ആണ് മരിച്ചത്. ഭാര്യയോടൊപ്പം ഉംറക്ക് എത്തിയതായിരുന്നു. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മരണം സംഭവിച്ചത്. സെപ്റ്റംബർ 30ന് ഉംറ നിർവഹിക്കാൻ എത്തിയതായിരുന്നു. മൃതദേഹം മക്കയിൽ തന്നെ ഖബറടക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
എമിറേറ്റ്സ് ഡ്രോ – ജീവിതം മാറ്റിമറിച്ച സമ്മാനങ്ങൾ നേടി രണ്ട് ഇന്ത്യൻ വിജയികൾ