Latest Videos

ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

By Web TeamFirst Published Apr 28, 2022, 9:58 PM IST
Highlights

പതിനാല് വര്‍ഷമായി റിയാദിലെ അല്‍ഖര്‍ജിലുള്ള ഗള്‍ഫ് കാറ്ററിംഗ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. വേലിക്കാത്ത് നാരായണന്റേയും പരേതയായ ദേവിയുടെയും മകനാണ്.

റിയാദ്: ഹൃദയാഘാതം മൂലം മരണപ്പെട്ട കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയുടെ മൃതദേഹം കേളിയുടെ ഇടപെടലില്‍ നാട്ടിലെത്തിച്ചു. തളിപ്പറമ്പ് മുന്‍സിപ്പാലിറ്റിയിലെ പ്ലാത്തോട്ടം നിവാസിയായ വി.കെ.ജയദേവനാണ് (54) അല്‍ ഖര്‍ജില്‍ വെച്ച് മരണപ്പെട്ടത്. ഏപ്രില്‍ എട്ടിന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പതിനാല് വര്‍ഷമായി റിയാദിലെ അല്‍ഖര്‍ജിലുള്ള ഗള്‍ഫ് കാറ്ററിംഗ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. വേലിക്കാത്ത് നാരായണന്റേയും പരേതയായ ദേവിയുടെയും മകനാണ്. സതിയാണ് ഭാര്യ. കേളി കലാ സാംസ്‌കാരിക വേദിയുടെ  കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയും, അല്‍ഖര്‍ജ് ഏരിയ ജീവകാരുണ്യ കമ്മറ്റിയുമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നസീര്‍, അല്‍ ഖര്‍ജ് ജീവകാരുണ്യ കമ്മിറ്റി അംഗം ലിബിന്‍ പശുപതി എന്നിവര്‍ സൗദിയിലെയും തളിപ്പറമ്പ് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഗിരീശന്‍ നാട്ടിലേയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വ്യാഴാഴ്ച പുലര്‍ച്ചെയുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ നാട്ടിലെത്തിച്ച മൃതദേഹം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ സംസ്‌കരിച്ചു.


 

click me!