
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട മലപ്പുറം മുണ്ടുപറമ്പ് ശാന്തിനഗർ സ്വദേശി ജയരാജന്റെ (63) മൃതദേഹം നാട്ടിലെത്തിച്ചു. പരേതരായ ചെപ്പങ്ങാട്ടിൽ കൃഷ്ണൻ കല്യാണി ദമ്പതികളുടെ മകനായ ജയരാജൻ റിയാദിലെ സൗദി ഗാർഡൻസ് എന്ന കമ്പനിയിൽ കഴിഞ്ഞ 28 വർഷമായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ - സുശീല. രണ്ടു പെൺമക്കൾ.
പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസക്കാലമായി സൗദി ജർമ്മൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയരാജനെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള രേഖകൾ ശരിയാക്കുന്നതിനിടയിൽ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കേളിയുടെ ജീവകാരുണ്യ വിഭാഗം ഇടപെട്ടാണ് ജയരാജന്റെ മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കിയത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ ജയരാജന്റെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നതും കേളി പ്രവർത്തകരാണ്. ആശുപത്രിയിലെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിലും ജയരാജൻ ജോലി ചെയ്തിരുന്ന കമ്പനി പൂർണമായും സഹകരിച്ചിരുന്നു. എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട് എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചു.
Read also: കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് ഹൃദയാഘാതം; അമേരിക്കന്‍ മലയാളി മരിച്ചു
സൗദി അറേബ്യയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: കഴിഞ്ഞ ദിവസം റിയാദിലെ ശുമൈസി ആശുപത്രിയിൽ മരിച്ച മലപ്പുറം തയ്യാല ഓമച്ചപുഴ സ്വദേശി ഞാറകടവത്ത് വീട്ടിൽ അഹ്‌മദിന്റെ (56) മൃതദേഹം നാട്ടിലെത്തിച്ചു. റിയാദ്-കൊളംബോ, കൊളംബോ-കൊച്ചി വിമാനത്തിലാണ് നാട്ടിലേക്ക് കൊണ്ടുപോയത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെ ഒമ്പതിന് എത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഒമച്ചപുഴ താഴെ പള്ളിയിൽ ഖബറടക്കി. പിതാവ് - മമ്മദ് (പരേതൻ), മാതാവ് - അവ്വ ഉമ്മ, ഭാര്യ - സുലൈഖ, മക്കൾ - മുഹമ്മദ് നുഹ്മാനുൽ ശിബ്‌ലു, ദിൽഷാ ഷിബില, ഫിൻഷാ ഷിബില. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫയർ വിങ്ങിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലയച്ചത്.
Read also: അവധി കഴിഞ്ഞ് വരുമ്പോള്‍ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച പ്രവാസിയുടെ മൃതദേഹം സംസ്‍കരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam