
റിയാദ്: ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സൗദിയിൽ സംസ്‍കരിച്ചു. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് - നജ്റാൻ റൂട്ടിലുള്ള സ്ഥലമായ ദഹ്റാൻ ജനൂബിൽ ഹൃദയാഘാതം മൂലം മരിച്ച തൃശൂർ മുല്ലശ്ശേരി സ്വദേശി പ്രേമെൻറ (51) മൃതദേഹമാണ് ദഹ്റാൻ ജുനൂബിൽ സംസ്‌കരിച്ചുത്. 19 വർഷമായി വാഹന പെയിന്റിങ് ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം രണ്ടാഴ്ച മുമ്പാണ് മരിച്ചത്.
അസീർ പ്രവാസി സംഘം ദഹ്റാൻ സനാഇയ്യ യൂണിറ്റ് അംഗമായിരുന്നു. ബിനിയാണ് ഭാര്യ. ഇന്ദു, പ്രനീഷ് എന്നിവർ മക്കളാണ്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തികരിക്കാൻ അസീർ പ്രവാസി സംഘം രക്ഷാധികാരി സമിതി അംഗം ഷാജഹാൻ, കേന്ദ്ര എക്സിക്യൂട്ടിവ് അംഗം ഹാരിസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നവാബ് ഖാൻ, നൂറുദ്ദീൻ, സറാത്ത ബൈദ ഏരിയ കമ്മിറ്റി അംഗങ്ങളായ മൈക്കിൾ രാജൻ, ഗിരീഷ്, യൂസഫ് എന്നിവർ നേതൃത്വം നൽകി.
Read also: പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു
മരുന്ന് വാങ്ങാനെത്തിയ പ്രവാസി ടൗണില്‍ കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: ആലപ്പുഴയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി സൗദി അറേബ്യയില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ നൂറനാട് ശിവപ്രഭയിൽ താമസിക്കുന്ന ശിവകുമാര്‍ (46) ആണ് സൗദി അറേബ്യയിലെ ദക്ഷിണ മേഖലയിലെ അബഹയില്‍ നിര്യാതനായത്. അബഹ ടൗണില്‍ മരുന്ന് വാങ്ങാനെത്തിയ അദ്ദേഹം അവിടെ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
15 വർഷമായി അബഹയിലെ അത്‌ലാല്‍ മന്തി കടയില്‍ ജോലി ചെയ്യുന്ന ശിവകുമാര്‍ ഒരു വർഷം മുമ്പാണ് നാട്ടില്‍ പോയി വന്നത്. അമ്മ - പ്രഭ, അച്ഛന്‍ - ദുരൈ സ്വാമി. ഭാര്യ - അനിത, സഹോദരങ്ങള്‍ - ആസി, കനി. അബഹയില്‍ തന്നെ ജോലി ചെയ്യുന്ന സഹോദരന്‍ ആസിയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പൂർത്തിയാക്കാന്‍ ശ്രമം തുടങ്ങി. സഹായവുമായി ബാഷ കോട്ട, സന്തോഷ് കൈരളി (പ്രവാസി സംഘം), സൈനുദ്ദീന്‍ അമാനി (ഐ.സി.എഫ്) എന്നിവര്‍ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam