കഴിഞ്ഞ 16 വര്‍ഷമായി സൂപ്പര്‍ മാര്‍ക്കറ്റിലെ ഡ്രൈവറായിരുന്നു. പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. 

ദുബൈ: കണ്ണൂര്‍ സ്വദേശിയായ മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. കണ്ണൂര്‍ കടവത്തൂര്‍ തെണ്ടപ്പറമ്പ് സ്വദേശിയായ പി.കെ ഷംസുദ്ദീന്‍ (38) ആണ് ദുബൈയില്‍ മരിച്ചത്. കഴിഞ്ഞ 16 വര്‍ഷമായി സൂപ്പര്‍ മാര്‍ക്കറ്റിലെ ഡ്രൈവറായിരുന്നു. പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. മാതാവ് - സഫിയ. പിതാവ് - അഹമ്മദ്. ഭാര്യ - നൗഫീറ. സഹോദരങ്ങള്‍ - ശറഫുദ്ദീന്‍, സഫറിയ, സുനീറ. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read also: ബാഡ്‍മിന്റൺ കളിക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞു വീണ് മരിച്ചു

ചികിത്സക്ക് വേണ്ടി നാട്ടിലേക്ക് പോയ പ്രവാസി മലയാളി യുവാവ് മരിച്ചു
മസ്‍കത്ത്: ഒമാനില്‍ നിന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ പ്രവാസി മലയാളി യുവാവ് മരിച്ചു. എറണാകുളം ഫോര്‍ട്ട് കൊച്ചി ഞാലിപ്പറമ്പ് സ്വദേശി ആഷി ഷദാബ് (40) ആണ് മരിച്ചത്. ഗുബ്ര ഇന്ത്യന്‍ സ്‍കൂളിന് സമീപം താമസിച്ചിരുന്ന അദ്ദേഹം ചികിത്സക്കായി ഡിസംബറിലാണ് നാട്ടിലേക്ക് പോയിരുന്നത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. പിതാവ് - കുഞ്ഞിമോന്‍. മാതാവ് - നജ്‍മ. ഭാര്യ - ലുബ്‍ന. മക്കള്‍ - സാറ, അസ്‍ലന്‍, ഇസയാന്‍.

Read also:  ഒരു മാസം മുമ്പ് വിസിറ്റ് വിസയിൽ റിയാദിലെത്തിയ മലയാളി മരിച്ചു

പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: താമസ സ്ഥലത്ത് നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ പ്രവാസി മലയാളി തൽക്ഷണം മരിച്ചു. ജിദ്ദക്ക് സമീപം ബഹറ എന്ന സ്ഥലത്ത് മലപ്പുറം കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി എക്കാടൻ ഫൈസൽ (40) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വ്യാഴാഴ്ച രാവിലെ റൂമിൽ വെച്ച് നെഞ്ചുവേദന ഉണ്ടാവുകയും തുടർന്ന് കുഴഞ്ഞുവീണ് ഉടൻ മരണം സംഭവിക്കുകയുമായിരുന്നു. 

ബഹറയിലെ ഒരു മിനി മാർക്കറ്റിൽ 16 വർഷമായി ജീവനക്കാരനാണ്. പിതാവ് - എക്കാടൻ അഹമ്മദ്, മാതാവ് - ഫാത്തിമ, ഭാര്യ - താഹിറ, സഹോദരങ്ങൾ - അലവിക്കുട്ടി, ജബ്ബാർ, നൂറുദ്ധീൻ, ഷാഹുൽ ഹമീദ്. ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കും.

Read also: കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു