
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയില്‍ മരണപ്പെട്ട തമിഴ്നാട് വാണിയൻകുളം സ്വദേശി കാളിമുത്തു പാണ്ടിയുടെ (53) മൃതദേഹം കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. കഴിഞ്ഞ രണ്ടു മാസത്തോളമായി കാളിമുത്തു പാണ്ടിയുടെ വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വഴി കുടുംബം കേളി അൽഖർജ് ജീവകാരുണ്യ വിഭാഗവുമായി ബന്ധപ്പെടുകയായിരുന്നു.
കേളി പ്രവർത്തകർ ഇന്ത്യൻ എംബസിയിൽ വിവരമറിയിക്കുകയും സമാന്തരമായി അന്വേഷണം നടത്തുകയും ചെയ്തതിന്റെ ഭാഗമായി, ഒന്നര മാസമായി അൽഖർജിലെ കിങ് ഖാലിദ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹത്തെപ്പറ്റിയുള്ള വിവരം ആശുപതി അധികൃതർ അറിയിക്കുന്നത്. മൃതദേഹം കാളിമുത്തു പാണ്ടിയുടേതാണെന്ന് സ്ഥിരീകരിക്കുകയും സ്‍പോൺസറെ കണ്ടെത്തുകയും ശമ്പള കുടിശ്ശികയും മറ്റു അനുബന്ധ രേഖകളും തരപ്പെടുത്തി കേളി കലാസാംസ്കാരിക വേദി പ്രവർത്തകർ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. കാളിമുത്തു പാണ്ടി കഴിഞ്ഞ 25 വർഷമായി സ്‍പോൺസറുടെ കൃഷിയിടത്തിൽ ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ മൃതദേഹം നാട്ടിൽ എത്തിക്കുന്ന പ്രവർത്തനങ്ങളുമായി സ്‍പോൺസർ സഹകരിക്കാത്തതിനെ തുടർന്ന് നാട്ടിൽ നിന്നും ബന്ധുക്കൾ സാമ്പത്തിക ബാധ്യത വഹിച്ചതിന് ശേഷമാണ് മൃതദേഹം നാട്ടിലേക്ക് കയറ്റിവിടാൻ കഴിഞ്ഞത്.
Read also: സന്ദർശക വിസയിൽ ഭര്‍ത്താവിന്റെ അടുത്തെത്തിയ മലയാളി യുവതി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ